'രാത്രി ഒന്‍പതു മണിയായാലും ഇവിടെ വെയിലായിരിക്കും, അതുകൊണ്ട് ഉറക്കം ശരിയാകുന്നില്ല'; പരാതിയുമായി ലണ്ടനില്‍ നിന്ന് ശാലിന്‍

സമയം എട്ടരയായെങ്കിലും ഇപ്പോഴും നല്ല വെയിലാണെന്നാണ് താരം പറയുന്നത്
'രാത്രി ഒന്‍പതു മണിയായാലും ഇവിടെ വെയിലായിരിക്കും, അതുകൊണ്ട് ഉറക്കം ശരിയാകുന്നില്ല'; പരാതിയുമായി ലണ്ടനില്‍ നിന്ന് ശാലിന്‍

ബാലതാരമായെത്തി മലയാളികള്‍ക്ക് പരിചിതയായി മാറിയ താരമാണ് ശാലിന്‍ സോയ. ഇപ്പോള്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന രഞ്ജിത്ത് ചിത്രത്തില്‍ അഭിനയിക്കാനായി ലണ്ടനിലാണ്. ചിത്രീകരണത്തിനിടെ കുറച്ച് സമയം കിട്ടിയപ്പോള്‍ ശാലിന്‍ ഫേയ്‌സ്ബുക് ലൈവില്‍ വന്നു. മോഹന്‍ലാലിനെക്കുറിച്ചും ലണ്ടനിലെ കാലാവസ്ഥയെ കുറിച്ചുമെല്ലാമാണ് താരം സംസാരിച്ചത്. എന്തായാലും ശാലിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. 

താമസിക്കുന്ന സ്ഥലത്തിന് സമീപമുള്ള ശാലിന്റെ സീക്രട്ട് പ്ലേസില്‍ ഇരുന്നുകൊണ്ടായിരുന്നു താരത്തിന്റെ സംസാരം. സമയം എട്ടരയായെങ്കിലും ഇപ്പോഴും നല്ല വെയിലാണെന്നാണ് താരം പറയുന്നത്. ഒന്‍പതു മണി വരെ വെളിച്ചമുണ്ടാകുമെന്നും ഈ കാലവസ്ഥ കാരണം പെട്ടുപോയിരിക്കുകയാണെന്നുമാണ് ശാലിന്‍ പറഞ്ഞു. 

രാത്രി പത്ത് മണിയൊക്കെ കഴിഞ്ഞാലേ നേരം ഇരുട്ടുകയുള്ളു. എന്നാല്‍ രാവിലെ പെട്ടെന്ന് ആവുകയും ചെയ്യും. ഇതോടെ ഉറക്കം തീരാറില്ലെന്നും നടി പറയുന്നു. പുതിയ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി ആയിട്ടാണോ അഭിനയിക്കുന്നത് എന്ന് ലൈവിനിടെ ഒരു ആരാധകന്‍ ചോദിച്ചു. എന്നാല്‍ താനല്ല നായികയെന്നും എന്നെങ്കിലും അദ്ദേഹത്തിന്റെ നായികയാവാന്‍ ഭാഗ്യം ലഭിക്കാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ശാലിന്‍ പറയുന്നു. ഇത്തവണ അദ്ദേഹത്തിന്റെ പിറന്നാള്‍ പങ്കെടുത്തിരുന്നു. അത്രയും മനോഹരമായിരുന്നെന്നും നടി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com