താരങ്ങളെത്തി ആഘോഷമാക്കി; നടൻ അർജുൻ അശോകിന്റെ വിവാഹ നിശ്ചയ വീഡിയോ വൈറൽ 

അർജ്ജുൻ അഭിനയിച്ച ബിടെക്, പറവ തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച നിരവധി താരങ്ങൾ പരിപാടികളിൽ പങ്കെടുത്തു
താരങ്ങളെത്തി ആഘോഷമാക്കി; നടൻ അർജുൻ അശോകിന്റെ വിവാഹ നിശ്ചയ വീഡിയോ വൈറൽ 

രിശ്രീ അശോകന്റെ മകനും നടനുമായ അർജുൻ അശോകന്റെ വിവാഹനിശ്ചയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ തമ്മനം സ്വദേശി നിഖിതയാണ് വധു. സിനിമാ രം​ഗത്തുനിന്ന് നരവധി യുവതാരങ്ങൾ പങ്കെടുത്ത വിവാഹനിശ്ചയ പരിപാടികളുടെ ചിത്രങ്ങൾ നേരത്തെ തരം​ഗമായിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയും പുറത്തുവന്നിരിക്കുന്നത്. 

അർജ്ജുൻ അഭിനയിച്ച ബിടെക്, പറവ തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച നിരവധി താരങ്ങൾ പരിപാടികളിൽ പങ്കെടുത്തു. നടൻ ആസിഫ് അലി, ഷെയിൻ നി​ഗം, ബാലു വർ​​ഗ്​ഗീസ് നടിമാരായ അപർണ ബാലമുരളി, രജിഷ വിജയൻ, സാനിയ ഈയ്യപ്പൻ തുടങ്ങിയവർ പരിപാടികൾക്കെത്തി. 

ഒരു പ്രണയചിത്രം കാണുന്നതുപോലെ കണ്ടിരിക്കാമെന്നാണ് വിവാഹനിശ്ചയ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. വിവാഹനിശ്ചയം ഇത്ര ​ഗംഭീരമെങ്കിൽ വിവാഹം എന്തായിരിക്കുമെന്ന ആകാംഷയും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.  ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ചാണ് ഇരുവരുടെയും വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com