ഹൈദരാബാദ് : തെലുഗു സിനിമയില്‍ വീണ്ടും ശക്തമായ തിരിച്ചുവരവിനൊരുങ്ങി നടി ഇലിയാന. പുതിയ ചിത്രമായ അമര്‍ അക്ബര്‍ ആന്റണിയുടെ പ്രൊമോഷന് എത്തിയപ്പോഴാണ് തെലുഗു സിനിമാ രംഗത്തു നിന്നുള്ള ഇടക്കാലത്തെ അസാന്നിധ്യത്തെക്കുറിച്ച് താരം മനസ്സ് തുറന്നത്.
ടോളിവുഡില്‍ വര്‍ക്ക് ചെയ്യാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ചില അഭ്യൂഹങ്ങള്‍ സിനിമാ മേഖലയില്‍ പടര്‍ന്നു. ഇതു സംബന്ധിച്ച് ചില തെറ്റിദ്ധാരണകളും പടര്‍ന്നു. എന്റെ കരിയര്‍ ആരംഭിച്ചത് ഇവിടെയാണ്. പിന്നെങ്ങിനെ എനിക്ക് അങ്ങനെ പറയാനാകും. ഇലിയാന ചോദിച്ചു.
നിരവധി ചിത്രങ്ങള്‍ ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. പലതും ഡേറ്റ് അഡ്ജസ്റ്റ് ആകാതിരുന്നത് കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. അല്ലാതെ തെലുഗു സിനിമയുമായി തനിക്ക് സ്വയം അകന്നു നില്‍ക്കാനാവില്ലെന്നും ഇലിയാന വ്യക്തമാക്കി.
പുതിയ ചിത്രമായ അമര്‍ അക്ബര്‍ ആന്റണിയില്‍ ഇലിയാനയാണ് ഡബ്ബ് ചെയ്യുന്നത്. ഇതാദ്യമായാണ് താരം തെലുഗു സിനിമയില്‍ ഡബ്ബ് ചെയ്യുന്നത്. സംവിധായകന് ശ്രീനു വൈറ്റ്ലയാണ് ഡബ്ബ് ചെയ്യാന്‍ തന്നെ പ്രോല്‍സാഹിപ്പിച്ചത്. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ ശ്രീനുവിനോട് നന്ദിയുണ്ടെന്നും ഇലിയാന പറഞ്ഞു.
തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പറയാന്‍ താല്‍പ്പര്യമില്ല. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് പുറം ലോകത്തെ അറിയിക്കണമെന്ന് തോന്നിയാല്‍ അത് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുമെന്നും ഇലിയാന വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ