ചെന്നൈ: സ്റ്റൈൽ മന്നൻ രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട' പൊങ്കലിന് തിയേറ്ററുകളിലെത്തും. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. സിമ്രാനും രജനികാന്തുമുള്ള ചിത്രത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടു.
വിജയ് സേതുപതി, സിമ്രാന്, തൃഷ, ശശികുമാര്‍, ബോബി സിംഹയടക്കം വന്‍ താരനിരയും രജനികാന്തിനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും ചിത്രത്തിലുണ്ട്.
പകല്‍ ഹോസ്റ്റല്‍ വാര്‍ഡനും രാത്രി അധോലോക നേതാവുമായ ഇരട്ട പ്രതിച്ഛായയുള്ള കഥാപാത്രമാണ് ചിത്രത്തില്‍ രജനിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംവിധായകനോ മറ്റ് അണിയറക്കാരോ ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
പേട്ടയ്ക്ക് മുൻപ് 2.0 ആണ് രജനികാന്തിന്റെ പുറത്തിറങ്ങാനുളള ചിത്രം. നവംബര്‍ 29 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 2010 ല്‍ പുറത്തിറങ്ങിയ എന്തിരന്റെ തുടര്‍ച്ചയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ