നടന്‍ കെടിസി അബ്ദുള്ള അന്തരിച്ചു

സിനിമാ -നാടക നടനും  കലാസംഘാടകനുമായ കെടിസി അബ്ദുള്ള അന്തരിച്ചു
നടന്‍ കെടിസി അബ്ദുള്ള അന്തരിച്ചു

കോഴിക്കോട്: സിനിമാ -നാടക നടനും  കലാസംഘാടകനുമായ കെടിസി അബ്ദുള്ള അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് കോഴിക്കാട് മാത്തോട്ടം ജുമാമസ്ജിദ് കബര്‍ സ്ഥാനില്‍ നടക്കും.

അടുത്തിടെ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.  ഏറെ പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും കെടിസി അബ്ദുള്ളയുടെ കഥാപാത്രത്തിന് ലഭിച്ചിരുന്നു. സൗബിന്റെ ഉപ്പയായിട്ടായിരുന്നു കെടിസി അബ്ദുള്ളയുടെ അഭിനയം. സുഡാനിയായി വേഷമിട്ട സാമുവല്‍ റോബിന്‍സണും കെടിസി അബ്ദുള്ളയും തമ്മിലുള്ള സംസാരരംഗം മലയാളസിനിമയിലെ എക്കാലത്തെയും മികച്ച രംഗങ്ങളില്‍ ഒന്നാണെന്നായിരുന്നു നിരൂപകരുടെ  അഭിപ്രായം. കലാ സാംസ്‌കാരിക രംഗത്ത് കഴിഞ്ഞ ആറുപതിറ്റാണ്ടായി പ്രവര്‍ത്തിച്ച അബ്ദുള്ള നിരവധി നാടകങ്ങളിലും സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

അടുത്തിടെ കോഴിക്കോട് നടന്ന ഒരു സ്വീകരണചടങ്ങില്‍ കെടിസി അബ്ദുള്ളയെ കുറിച്ച് എംടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഹൃദയത്തില്‍ നന്മയും നിഷ്‌കളങ്കതയുമുള്ള കലകാരനാണ് കെടിസി ആബ്ദുള്ള എന്നായിരുന്നു.

1936ൽ കോഴിക്കോട് പാളയം കിഴക്കേകോട്ട പറമ്പിൽ ജനിച്ച അബ്ദുല്ല 13ാം വയസിലാണ് നാടകാഭിനയത്തിലേക്ക് കടന്നത്. സുഹൃത്തുക്കളായ കെ.പി ഉമ്മർ, മാമുക്കോയ തുടങ്ങിയവർക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് 18ാം വയസിൽ നാടകത്തിൽ സജീവമായി.

കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെ കെ.ടി.സി അബ്ദുല്ല എന്ന പേര് ലഭിച്ചു. കെ.ടി.സി ഗ്രൂപ്പ് സിനിമാ നിർമാണം തുടങ്ങിയപ്പോൾ അബ്ദുല്ല സിനിമയുടെ അണിയറയിലും എത്തി. 77ൽ രാമു കാര്യാട്ടിന്‍റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സിനിമ അഭിനയം തുടങ്ങിയത്. 40 വർഷത്തിനിടെ 50തോളം സിനിമകളിൽ സാന്നിധ്യമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com