'സ്ത്രീകളുടെ അന്തസിന് ക്ഷതമേൽക്കുന്നത് പുരോഗമനസമൂഹത്തിന്റെ പരാജയം' ;  ഇംഗ്ലീഷിൽ തീപ്പൊരി പ്രസംഗവുമായി മഞ്ജു: വീഡിയോ വൈറൽ

ചെന്നൈയിൽ നടന്ന 'ജസ്റ്റ് ഫോർ വിമൻ' പുരസ്കാര ചടങ്ങിലാണ്  ജെഎഫ്ഡബ്ല്യു പുരസ്കാരം സ്വീകരിച്ചു കൊണ്ട് മഞ്ജു നിലപാട് വ്യക്തമാക്കിയത്
'സ്ത്രീകളുടെ അന്തസിന് ക്ഷതമേൽക്കുന്നത് പുരോഗമനസമൂഹത്തിന്റെ പരാജയം' ;  ഇംഗ്ലീഷിൽ തീപ്പൊരി പ്രസംഗവുമായി മഞ്ജു: വീഡിയോ വൈറൽ

ചെന്നൈ : സ്ത്രീകളുടെ അന്തസിനു ക്ഷതമേൽക്കുന്നത് പുരോഗമനസമൂഹത്തിന്റെ പരാജയമാണെന്ന് നടി മഞ്ജു വാര്യർ. ചെന്നൈയിൽ നടന്ന 'ജസ്റ്റ് ഫോർ വിമൻ' പുരസ്കാര ചടങ്ങിലാണ്  ജെഎഫ്ഡബ്ല്യു പുരസ്കാരം സ്വീകരിച്ചു കൊണ്ട് മഞ്ജു നിലപാട് വ്യക്തമാക്കിയത്. ഇം​ഗ്ലീഷിലുള്ള മഞ്ജുവിന്റെ പ്രസം​ഗം ആരാധകരെ വിസ്മയിപ്പിച്ചു. 

"പുരസ്കാരങ്ങൾ എന്നും പ്രചോദനമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഓരോ പുരസ്കാരങ്ങളും പ്രോചാദനത്തേക്കാൾ മുകളിലാണ്. ആ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരെയും നന്ദിപൂർവം ഓർക്കുന്നു. ആരോ പറഞ്ഞിട്ടുണ്ട്, ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്നു നിങ്ങളെ പഠിപ്പിക്കും. ഈ സായാഹ്നത്തിൽ സ്ത്രീകൾ കൈവരിച്ച മഹത്തായ നേട്ടങ്ങളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഒരുപാടു സന്തോഷമുള്ള കാര്യങ്ങൾ.’

‘എന്നാൽ, സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നതും ഞാൻ ചിന്തിക്കുന്നതും. എപ്പോഴൊക്കെ സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേൽക്കുന്നുവോ, അത് നമ്മൾ ജീവിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനപരമായ സമൂഹത്തിന്റെ പരാജയമാണ്. രാജ്യത്തെ വേദനിക്കുന്ന സ്ത്രീകൾക്കായി ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നു. എല്ലായ്പ്പോഴും അവർക്കൊപ്പമായിരിക്കും എന്റെ നിലപാടുകളെന്ന് ഞാൻ വാക്കു നൽകുന്നു. " 

അതോടൊപ്പം ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച എന്റെ നാടിന്റെ അണയാത്ത ഊർജ്ജത്തിനും, രാജ്യത്തെ മുറിവേറ്റ സ്ത്രീകൾക്കും ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നുവെന്നും മഞ്ജു വ്യക്തമാക്കി. വൻകരഘോഷത്തോടെയാണ് മഞ്ജുവിന്റെ പ്രസം​ഗത്തെ സദസ്സ് വരവേറ്റത്. ഇതോടെ തമിഴിലും രണ്ട് വാക്ക് പറയണമെന്ന് അവതാരകൻ മഞ്ജുവിനോട് ആവശ്യമുന്നയിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com