വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം സിനിമയാകുന്നു; തമിഴ്പുലികളുടെ തലവനായി ബോബി സിംഹ; ഞെട്ടിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

വെങ്കട്ട് കുമാര്‍ ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം സിനിമയാകുന്നു; തമിഴ്പുലികളുടെ തലവനായി ബോബി സിംഹ; ഞെട്ടിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

ലോകത്തെ വിറപ്പിച്ച ശ്രീലങ്കന്‍ തമിഴ്പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം സിനിമയാകുന്നു. റേജിങ് ടൈഗര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തമിഴ് താരം ബോബി സിംഹയാണ് വേലുപ്പിള്ള പ്രഭാകരന്റെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തമിഴ്പുലികളുടെ വേഷത്തില്‍ ഇരിക്കുന്ന ബോബി സിംഹയേയാണ് പോസ്റ്ററില്‍ കാണുന്നത്. വെങ്കട്ട് കുമാര്‍ ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ജനനേതാവിന്റെ ഉദയം എന്ന കുറിപ്പിലാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് കാരണക്കാരനായ വേലുപ്പിള്ള പ്രഭാകരനെ ഹീറോ ആക്കിയാണ് കാണിക്കുന്നത്. അതിനാല്‍ ചിത്രം പുറത്തിറങ്ങിയാല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണവും പ്രധാനപ്പെട്ടതാണ്. 

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം പ്രമേയമാക്കി വെങ്കട്ട് മുന്‍പും ചിത്രം എടുത്തിട്ടുണ്ട്. എന്നാല്‍ സിബിഎഫ്‌സി എന്ന ആദ്യ ചിത്രം ഇന്ത്യയുടേയും ശ്രീലങ്കയുടേയും ബന്ധം വഷളാക്കുമെന്ന് പറഞ്ഞാണ് നിരോധിക്കുകയായിരുന്നു. വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനമായ നവംബര്‍ 26 നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. 2009 ല്‍ ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com