മെലഡിയും പ്രണയതീവ്രതയും ഇഴചേര്‍ന്ന കേദാര്‍നാഥിലെ പുതിയ ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തു; മണിക്കൂറുകള്‍ക്കകം കണ്ടത് 10 ലക്ഷം പേര്‍ ( വീഡിയോ) 

സിനിമയില്‍ അര്‍ജിത്ത് സിങ് പാടിയ ജാന്‍ നിസാര്‍ എന്ന് തുടങ്ങുന്ന പുതിയ ഗാനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല
മെലഡിയും പ്രണയതീവ്രതയും ഇഴചേര്‍ന്ന കേദാര്‍നാഥിലെ പുതിയ ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തു; മണിക്കൂറുകള്‍ക്കകം കണ്ടത് 10 ലക്ഷം പേര്‍ ( വീഡിയോ) 

സുഷാന്ത് സിങ് രജ്പുത് നായകനായി അഭിനയിക്കുന്ന കേദാര്‍നാഥ് പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ്. ഹിമാലയത്തിന്റെ സൗന്ദര്യം ഒപ്പിയെടുത്ത സിനിമയിലെ ഇതിനോടകം പുറത്തുവന്ന ഗാനങ്ങള്‍ എല്ലാം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. അമിത് ഭട്ടാചാര്യയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്. 

സിനിമയില്‍ അര്‍ജിത്ത് സിങ് പാടിയ ജാന്‍ നിസാര്‍ എന്ന് തുടങ്ങുന്ന പുതിയ ഗാനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മണിക്കൂറുകള്‍ക്കകം പത്തുലക്ഷം പേരാണ് ഗാനം കണ്ടത്. ചിത്രത്തില്‍ നായികനായകന്മാരായി അഭിനയിക്കുന്ന സുഷാന്ത് സിങ് രജ്പുതും സാറാ അലിഖാനും തമ്മിലുളള പ്രണയത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പ്രകടമാക്കുന്ന ഗാനമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com