മികച്ച പ്രേഷക പ്രതികരണം നേടി തിയേറ്ററുകള്‍ കൈയടക്കിക്കൊണ്ടിരിക്കുകയാണ് അമല്‍ നീരദിന്റെ വരത്തന് എന്ന ചിത്രം. ഫഹദ് ഫാസിലും ഐശ്യര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം അമല്‍ നീരദും നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അമല്‍ നീരദിന് പറയാനുള്ളത് സഹനിര്‍മാതാവായ നസ്രിയയെക്കുറിച്ചാണ്.
ഇതുപോലൊരു നിര്‍മാതാവിനെ വേറെ കണ്ടിട്ടില്ലെന്ന് പറയുകയാണ് അമല്‍ നീരദ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നസ്രിയ എന്ന നിര്‍മാതാവിനെക്കുറിച്ച് അമല്‍ നീരദ് മനസ് തുറന്നത്.
'ആറു മണിയാവുമ്പോള്‍ പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ. ഇന്നത്തേക്ക് ഇത്രയൊക്കെ മതി. നമുക്ക് നിര്‍ത്തി വീട്ടില്‍ പോവാമെന്നൊക്കെ വന്നു പറയും. ഇതു കണ്ട് ക്യാമറാമാന് ലിറ്റില്‍ സ്വായംപ് എന്നോടു ചോദിച്ചിട്ടുണ്ട്, നസ്രിയ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ തന്നെയല്ലേയെന്ന്! അങ്ങനെയായിരുന്നു നസ്രിയ'– അമല്‍ നീരദ് പറഞ്ഞു.
ഇത് കണ്ട് നസ്രിയ നിര്‍മാതാവ് തന്നെയല്ലേ എന്ന് ക്യാമറാമാന് തന്നോട് ചോദിച്ചിരുന്നുവെന്നും അമല്‍ പറയുന്നു. ഇതിന് മുന്‍പ് വരത്തനിലെ നായിക ഐശ്വര്യ ലക്ഷ്മിയും നസ്രിയ എന്ന നിര്‍മ്മാതാവിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. നിര്‍മാതാവാണെന്ന് നസ്രിയ പലപ്പോഴും മറന്നുപോകാറുണ്ടെന്നും അതുകൊണ്ടു നല്ല ഭക്ഷണം ഒക്കെ ലഭിച്ചിരുന്നു എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ