സ്ത്രീകള്‍ക്ക് സുരക്ഷിത തൊഴിലിടം; ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുമായി ആഷിഖ് അബു

എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാം
സ്ത്രീകള്‍ക്ക് സുരക്ഷിത തൊഴിലിടം; ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുമായി ആഷിഖ് അബു


കൊച്ചി: ഞങ്ങള്‍ ഭാവിയില്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ ICC (Internal Complaint Committee) പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു. എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാമെന്നും ആഷിഖ് അബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

സുരക്ഷിത തൊഴിലിടം, എല്ലാവര്‍ക്കുമെന്നാതാണ് ഇന്റേണല്‍ കംപ്ലൈയിന്റ് സൊസൈറ്റി സ്ഥാപിക്കാനുള്ള ആഷിഖ് അബു ടീമിന്റെ തീരുമാനം. ഒപിഎം നിര്‍മ്മാണ കമ്പനിക്കായി ആഷിഖ അബുവും സന്തോഷ് കുരുവിളയുമാണ് മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കാവുന്ന തീരുമാനം കൈക്കൊണ്ടത്.

ഇന്നലെ ഡബ്ല്യസിസി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഞങ്ങള്‍ക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമാ മേഖലയില്‍ എത്തിയത് കൊണ്ട് ഒരു കുട്ടിയ്ക്കും ഇനിയെങ്കിലും മോശം അനുഭവം ഉണ്ടാകരുത്. ഇക്കാര്യത്തില്‍ അമ്മ എന്ന സംഘടന ശക്തമായ നിലപാട് സ്വീകരിക്കണം. എന്നാല്‍ അമ്മയുടെ നിലവിലെ നേതൃത്വം ഇതിനെ ഗൗരവത്തോടെ കാണുന്നില്ലെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവുമായി ആഷിഖ് അബു രംഗത്തെത്തിയത്‌

ആഷിഖിന്റെ പോസ്റ്റ്

ഞങ്ങള്‍ ഭാവിയില്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ ICC (Internal Complaint Committee) പ്രവര്‍ത്തിക്കുന്നതായിരിക്കും. എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാം. 
സുരക്ഷിത തൊഴിലിടം, എല്ലാവര്‍ക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com