യുതാരങ്ങളെ അണിനിരത്തി ന്യൂജന്‍ കഥയുമായി ഈസ്റ്റ് കോസ്റ്റ് വിജയന്. ഈസ്റ്റ് കോസ്റ്റ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന് ചില ന്യൂജനറേഷന് നാട്ടുവിശേഷങ്ങള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നോവല്‍, മുഹബ്ബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഈസ്റ്റ് കോസ്റ്റ് വിജയന്റെ മൂന്നാമത്തെ സംവിധാനസംരംഭമാണ് ചിത്രം.
എസ്.എല്‍ പുരം ജയസൂര്യ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ യുവതാരം അഖില്‍ പ്രഭാകറാണ് നായക വേഷം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂട് ഹരീഷ് കണാരന്, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. എം. ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. യേശുദാസ്, ശങ്കര്‍ മഹാദേവന്, പി. ജയചന്ദ്രന്, ശ്രേയാ ഘോഷാല്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ശിവകാമി, സോനു എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. മിഥുന് രമേശ്, ദിനേശ് പണിക്കര്‍, നോബി തുടങ്ങി മികച്ച താരനിര തന്നെയുണ്ട് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍. ഡിസംബര്‍ 15ഓടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ