തൂവെള്ള ​ഗൗണിൽ അതിസുന്ദരിയായി പ്രിയങ്ക; ബ്രൈഡൽ ഷവർ പാർട്ടിയിൽ കൂട്ടുകാർക്കൊപ്പം ആടിപ്പാടി താരം, വൈറലായി ചിത്രങ്ങള്‍ 

തൂവെള്ള  ​ഗൗൺ ധരിച്ചാണ് പ്രിയങ്ക പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. പ്ലാറ്റിനത്തിൽ ഡയമണ്ട് കല്ലുകൾ പതിപ്പിച്ച നെക്ലസും കമ്മലുമാണ് ​ഗൗണിനൊപ്പം താരം അണിഞ്ഞിരുന്നത്
തൂവെള്ള ​ഗൗണിൽ അതിസുന്ദരിയായി പ്രിയങ്ക; ബ്രൈഡൽ ഷവർ പാർട്ടിയിൽ കൂട്ടുകാർക്കൊപ്പം ആടിപ്പാടി താരം, വൈറലായി ചിത്രങ്ങള്‍ 

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹ​ങ്ങളിലൊന്നാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെയും വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ മുതൽ പ്രിയങ്കയുടെയും നിക്കിന്റെയും വിശേഷങ്ങളാണ് ആരാധകർ തിരയുന്നതേറെയും. വിഹാനിശ്ചയ ചടങ്ങുകൾ കഴിഞ്ഞതോടെ താരവിവാഹത്തിനായുള്ള കാത്തിരിപ്പ് കൂടുതൽ ആവേശത്തിലായി. 

വിവാഹ തിയതി സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും താരവിവാഹം ഡിസംബറിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവഹത്തിന് മുന്നോടിയായി പ്രിയങ്കയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ന്യൂയോര്‍ക്കിലുള്ള പ്രിയങ്കയുടെ സുഹൃത്തുക്കൾ ചേർന്നാണ് താരത്തിനായി ബ്രൈഡൽ ഷവർ പാർട്ടി നടത്തിയത്.

ബ്രൈഡല്‍ ഷവറിനോട് അനുബന്ധിച്ച് ഡിജെ പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. നിര്‍മാതാവ് മുബിന റാട്ടോണ്‍സിയും പ്രിയങ്കയുടെ മാനേജര്‍ അന്‍ജുല ആചാര്യയും ചേര്‍ന്നു സംഘടിപ്പിച്ച ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയില്‍ കെല്ലി റിപ, ലുപിത ന്യോന്‍ഗോ, കെവിന്‍ ജോനാസ് എന്നിവരും പങ്കെടുത്തു. 

തൂവെള്ള  ​ഗൗൺ ധരിച്ചാണ് പ്രിയങ്ക പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. പ്ലാറ്റിനത്തിൽ ഡയമണ്ട് കല്ലുകൾ പതിപ്പിച്ച നെക്ലസും കമ്മലുമാണ് ​ഗൗണിനൊപ്പം താരം അണിഞ്ഞിരുന്നത്. 

ഇരുവരുടെയും വിവാഹം ഡിസംബറോടെ ഉണ്ടാവുമെന്നാണ് വാര്‍ത്തകള്‍. രാജസ്ഥാനിലെ ജോധ്പൂരില്‍ പാരമ്പര്യ രീതിയിലായിരിക്കും പ്രിയങ്ക- നിക് വിവാഹമെന്നാണ് റിപ്പോർട്ടുകൾ.  മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും ചടങ്ങുകളെന്നും പരമ്പരാ​ഗത രീതിയിലായിരിക്കും ചടങ്ങുകൾ നടത്തപ്പെടുക എന്നുമാണ് സൂചനകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com