ടിക്കറ്റ് എടുക്കാന്‍ റെഡിയായിക്കോ, ആ വണ്ടി എത്താറായി; ടോവിനോയുടെ തീവണ്ടി വെള്ളിയാഴ്ച എത്തും

പ്രീ റിലീസ് പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍
ടിക്കറ്റ് എടുക്കാന്‍ റെഡിയായിക്കോ, ആ വണ്ടി എത്താറായി; ടോവിനോയുടെ തീവണ്ടി വെള്ളിയാഴ്ച എത്തും

തീവണ്ടി അങ്ങനെയാ... എത്താന്‍ കുറച്ചു വൈകും. ടോവിനോ തോമസിന്റെ തീവണ്ടിയും മറിച്ചല്ല. വരും വരും എന്ന് കുറച്ചുനാളായി പറയുന്നുണ്ടെങ്കിലും ഇപ്പോഴാണ് തീവണ്ടിയുടെ സമയമായത്. ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഉടന്‍ തീയെറ്ററുകളില്‍ എത്തും. ഇതിന്റെ ഭാഗമായി പ്രീ റിലീസ് പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റിലീസ്. 

എന്തായാലും സോഷ്യല്‍ മീഡിയ അഘോഷമാക്കുകയാണ് തീവണ്ടിയുടെ വരവ്. അതിനൊപ്പം ട്രോളന്മാറും ഉഷാറായി രംഗത്തുണ്ട്. തീവണ്ടിയായാല്‍ ഇങ്ങനെയാണ് എത്താന്‍ വൈകും എന്നാണ് ചിലരുടെ കമന്റ്. ഇത്തവണ പറ്റിക്കരുതെന്നും ചിലര്‍ പറയുന്നുണ്ട്. പ്രീ റിലീസ് പ്രെമോയ്ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

ചിത്രത്തിലെ ജീവാംശമായി എന്ന ഗാനം ഹിറ്റായതോടെയാണ് ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങിയത്. പിന്നീട് പല പ്രാവശ്യം റിലീസ് മാറ്റിവെച്ചു. ഒരു തവണ നടന്‍ ടോവിനോ പോലും റിലീസ് മാറ്റിയത് അറിഞ്ഞില്ല. ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായികയായി എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com