ടൊയ്‌ലറ്റ് പേപ്പര്‍ ചുറ്റി രക്തം വാര്‍ന്ന് അമലാ പോള്‍; അഡൈയില്‍ പ്രതീക്ഷ വെച്ച് ആരാധകര്‍

ഡാര്‍ക്ക് കോമഡിയാണ് അഡൈ. ചിത്രത്തില്‍ അമലയ്ക്ക് ജോഡിയില്ല എന്ന പ്രത്യേകതയുമുണ്ട്
ടൊയ്‌ലറ്റ് പേപ്പര്‍ ചുറ്റി രക്തം വാര്‍ന്ന് അമലാ പോള്‍; അഡൈയില്‍ പ്രതീക്ഷ വെച്ച് ആരാധകര്‍

ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ ആരാധകരെ ഞെട്ടിച്ച് അമലാ പോള്‍. അഡൈ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് അമല വീണ്ടും താരമാകുന്നത്.

ടൊയ്‌ലറ്റ് പേപ്പര്‍ ചുറ്റി രക്തത്തില്‍ കുളിച്ച് രക്തം വാര്‍ന്ന് നില്‍ക്കുന്ന ലുക്കിലെത്തിയാണ് അമല ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നത്. ഡാര്‍ക്ക് കോമഡിയാണ് അഡൈ. ചിത്രത്തില്‍ അമലയ്ക്ക് ജോഡിയില്ല എന്ന പ്രത്യേകതയുമുണ്ട്. 

രത്‌നകുമാറാണ് അഡൈയുടെ സംവിധായകന്‍. തെന്നിന്ത്യന്‍ താരം റാണ ദഗുപതിയും വെങ്കട് പ്രഭുവും ചേര്‍ന്നാണ് അഡൈയുടെ പോസ്റ്റര്‍ പുറത്തിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com