മുംബൈ: ഹിന്ദു വികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയില്‍ സല്മാന് ഖാനെതിരെ കേസ്. ലവ് രാത്രി എന്ന ചിത്രത്തിന്റെ പേരില്‍ സല്മാന് ഖാന് ഉള്‍പ്പെടെ എട്ട് താരങ്ങള്‍ക്കെതിരെ കേസ് എടുക്കാന്‍ ബിഹാറിലെ മുസഫര്‍പൂര്‍ കോടതി ഉത്തരവിട്ടു.
ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ നവരാത്രിയെ അടിസ്ഥാനമാക്കിയാണ് ലവ് രാത്രി എന്ന് പേരിട്ടിരിക്കുന്നത്. അത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതി. ഒരു അഭിഭാഷകനാണ് വിഷയം കോടതിയിലേക്ക് എത്തിച്ചത്. സല്‍മാന്റെ ഉടമസ്ഥതയിലുള്ള സിനിമാ കമ്പനിയാണ് ലവ് രാത്രി എന്ന ചിത്രം ഒരുക്കുന്നത്.
നേരത്തെ ലവ് രാത്രി എന്ന പേരിനെതിരെ വിശ്വഹിന്ദു പരിഷത്തും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സല്മാന് ഖാന്റെ സഹോദരി ഭര്‍ത്താവ് ആയുഷ് ശര്മമാണ് ലവ് രാത്രിയില്‍ നായകനാവുന്നത്. സല്മാന് ഖാന്റെ സുല്‍ത്താനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അഭിരാജ് മിനവാലയാണ് ചിത്രത്തിന്റെ സംവിധായകന്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ