വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂള്‍ പഠനകാലത്തെ ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. പഴയ പുസ്തകങ്ങളും മറ്റും അടുക്കിപെറുക്കിവയ്ക്കുന്നതിനിടെയാണ് പഠനകാലത്തെ ഉത്തരക്കടലാസുകള്‍ താരം കണ്ടെത്തിയത്. ഉടന്‍തന്നെ വീഡിയോയെടുത്ത് അത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
കണക്കിന് 26, കെമിസ്ട്രിക്ക് 25... ഹിന്ദിക്ക് 32, ഉം ഹിന്ദിയില്‍ അത്ര മോശമൊന്നുമല്ലെ?... ഇങ്ങനെയാണ് ഉത്തരക്കടലാസുകള്‍ കാട്ടിയുള്ള വീഡിയോയിലെ സുരഭിയുടെ വിശകലനങ്ങള്‍. കണക്കിലെ തന്റെ പ്രശ്സ്തമായ ഉത്തരക്കടലാസ് തിരയലായിരുന്നു പിന്നീട്, ഒടുവില്‍ അതുയര്‍ത്തി സുരഭി പറഞ്ഞു 'ഇതാണ് വളരെ പ്രശസ്തമായ എന്റെ കണക്കിലെ മാര്‍ക്ക്, ഇതേ മാര്‍ക്ക് തന്നെയാണ് എസ്എസ്എല്‍സി ബുക്കിലും ഞാന്‍ വാങ്ങിച്ചത്, 13 മാര്‍ക്കും 12 മാര്‍ക്കും, എങ്ങനെയൊക്കെയോ രക്ഷപ്പെട്ടുപോയി, സുരഭി പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ