രോഹിത് ശര്‍മയ്ക്ക് പിന്നാലെ ഷാഹിദ് കപൂറും, വൈറലായ അന്യഗ്രഹ മനുഷ്യനൊപ്പം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2018 03:51 PM |
Last Updated: 06th April 2018 03:52 PM | A+A A- |

സമൂഹമാധ്യമങ്ങളിപ്പോള്‍ ആ അന്യഗ്രഹ മനുഷ്യന്റെ ആ ചുവടുകള്‍ക്കൊപ്പമാണ്. ആ ചുവടുകള്‍ക്കൊപ്പം നിന്ന് കളിക്കാതിരിക്കാന്‍ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ക്കും വയ്യ. രോഹിത് ശര്‍മയ്ക്ക് പിന്നാലെ ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ഇപ്പോള്‍ അന്യഗ്രഹ മനുഷ്യനൊപ്പം ചുവടു വയ്ക്കുന്നത്.
ഷാഹിദിന്റെ ഡാന്‍സും വൈറലായി കഴിഞ്ഞു. ഡാന്‍സ് വിത് എലിയനിന്റെ ട്രെന്‍ഡില്‍ നിന്നും സമൂഹമാധ്യമങ്ങള്‍ ഇതുവരെ മോചിതമായിട്ടില്ല.
ഇതിന്റെ വീഡിയോകളാണ് ഇന്‍സ്റ്റഗ്രാമിലും, ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം നിറയുന്നത്. ബോളിവുഡ് താരം യമി ഗൗതമിന്റെ ഡാന്‍സും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.