ആയിരം കോടി ഡോളര്‍ ബോക്‌സ് ഓഫീസ് കളക്ഷനുമായി സ്റ്റീവന്‍ സ്പില്‍ബര്‍ഗ്; ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യ സംവിധായകന്‍

അടുത്തിടെ പുറത്തിറങ്ങിയ റെഡി പ്ലേയര്‍ വണ്‍ എന്ന ചിത്രത്തിന്റെ ശക്തിയിലാണ് സ്പില്‍ബര്‍ഗ് റെക്കോഡ് സ്വന്തമാക്കിയത്
ആയിരം കോടി ഡോളര്‍ ബോക്‌സ് ഓഫീസ് കളക്ഷനുമായി സ്റ്റീവന്‍ സ്പില്‍ബര്‍ഗ്; ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യ സംവിധായകന്‍

ചരിത്ര നേട്ടം സ്വന്തമാക്കി ഹോളിവുഡിലെ മുന്‍നിര സംവിധായകനായ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ ആയിരം കോടി ഡോളര്‍ കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സംവിധായകനായിരിക്കുകയാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഇത് 65375 കോടി രൂപ വരും. 

പീറ്റര്‍ ജാക്‌സണ്‍, മൈക്കിള്‍ ബേ, ജെയിംസ് കാമറൂണ്‍ എന്നിവരാണ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ രണ്ടും മൂന്നും നാലും സ്ഥാനത്തു നില്‍ക്കുന്നത്. ഇവരെയെല്ലാം ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് സ്പില്‍ബര്‍ഗിന്റെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള പീറ്റര്‍ ജാക്‌സണിന് ആറ് ബില്യണ് ഡോളറാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. 

അടുത്തിടെ പുറത്തിറങ്ങിയ റെഡി പ്ലേയര്‍ വണ്‍ എന്ന ചിത്രത്തിന്റെ ശക്തിയിലാണ് സ്പില്‍ബര്‍ഗ് റെക്കോഡ് സ്വന്തമാക്കിയതെന്നാണ് ബോക്‌സ് ഓഫീസ് മോജോ പറയുന്നത്. ഈ ചിത്രം 114 മില്യണ്‍ ഡോളറാണ് സ്വന്തമാക്കിയത്. ഇതുവരെയുള്ള സ്പില്‍സ്ബര്‍ഗിന്റെ ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയമായ പതിനേഴാമത്തെ ചിത്രമായിരുന്നു ഇത്. ഇ.ടി: എക്‌സ്ട്രാ ടെറസ്ട്രിയല്‍, ജുറാസിക് പാര്‍ക് ആന്‍ഡ് ഇന്ത്യാന ജോന്‍സ്, കിങ്ഡം ഓഫ് ദി ക്രിസ്റ്റല്‍ സ്‌കള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സ്പില്‍ബര്‍ഗിന്റെ സിനിമകള്‍. 

രണ്ട് തവണയാണ് സ്പില്‍ബര്‍ഗ് മികച്ച സംവിധായകനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 3.6 ബില്യണ്‍ ഡോളറാണ് സ്പില്‍ബര്‍ഗിന്റെ സമ്പാദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com