'ഇന്ത്യന്‍ ടു' എന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായേക്കാം; മതേതര ചേരിക്കൊപ്പം നിലയുറപ്പിക്കുമെന്ന് കമല്‍ഹാസന്‍ 

'ഇന്ത്യന്‍ ടു' തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കാമെന്ന് കമല്‍ഹാസന്‍
'ഇന്ത്യന്‍ ടു' എന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായേക്കാം; മതേതര ചേരിക്കൊപ്പം നിലയുറപ്പിക്കുമെന്ന് കമല്‍ഹാസന്‍ 

'ഇന്ത്യന്‍ ടു' തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കാമെന്ന് കമല്‍ഹാസന്‍. മതേതര  ചേരിക്കൊപ്പമാകും തന്റെ രാഷ്ട്രീയ പ്രസ്ഥാനം നിലയുറപ്പിക്കുകയെന്നും മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍ വ്യക്തമാക്കി. കൊച്ചി കിഴക്കമ്പലം പഞ്ചായത്ത് ഭവനരഹിതര്‍ക്കായി നിര്‍മിച്ച അത്യാധുനിക വിലകളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കമല്‍. 

മുഴുവന്‍ സമയ രാഷ്ട്രിയ പ്രവര്‍ത്തകനാകുന്നതിന്റെ ഭാഗമായാണ് സിനിമ അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കമല്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം തന്റെ പാര്‍ട്ടി മല്‍സരിക്കും. മതേതര ചേരിക്കൊപ്പമാകും തന്റെ പ്രസ്ഥാനം നിലയുറപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.  കോണ്‍ഗ്രസിനൊപ്പമോ, ബിജെപിക്കൊപ്പമോ സഖ്യമെന്ന ചോദ്യത്തെ മറു ചോദ്യം കൊണ്ടാണ് കമല്‍ നേരിട്ടത്.

തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ട്വന്റി ട്വന്റി ഗ്രൂപ്പ് നയിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ഭവനരഹിതര്‍ക്കായി നിര്‍മിച്ച അത്യാധുനിക വിലകളുടെ താക്കോല്‍  കമല്‍ കൈമാറിയത്. അധികാരം ലഭിച്ചാല്‍ ട്വന്റി ട്വന്റി മാതൃക തമിഴ്‌നാട്ടില്‍ നടപ്പാക്കുമെന്നും കമല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com