'പ്രിയങ്കയുടെ ഭര്‍ത്താവിനേക്കാള്‍ നല്ലവനാണ് എന്റെ ദീപക്'; ബോളിവുഡിലെ നവ ദമ്പതികളെ വിടാകെ രാഖി സാവന്ത്‌

കോമഡി വള്‍ഗര്‍ വിഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാലിനെയാണ് രാഖി വിവാഹം കഴിക്കാന്‍ പോകുന്നത്
'പ്രിയങ്കയുടെ ഭര്‍ത്താവിനേക്കാള്‍ നല്ലവനാണ് എന്റെ ദീപക്'; ബോളിവുഡിലെ നവ ദമ്പതികളെ വിടാകെ രാഖി സാവന്ത്‌

ബോളിവുഡില്‍ ഇപ്പോള്‍ കല്യാണക്കാലമാണ് രണ്‍വീര്‍ ദീപിക വിവാഹത്തിന് പിന്നാലെ പ്രിയങ്ക ചോപ്രയും വിവാഹിതരായി. ബോളിവുഡിലെ വിവാദ നായിക രാഖി സാവന്തും വിവാഹം കഴിക്കാനുള്ള തയാറെടുപ്പിലാണ്. വിവാഹം പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങള്‍ക്കൊപ്പമാണ് രാഖി. വിവാഹ ക്ഷണക്കത്തിനൊപ്പം കന്യകയാണെന്ന് പറഞ്ഞുള്ള സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്തും നഗ്നരായിട്ടായിരിക്കും വിവാഹം കഴിക്കുക എന്നു പറഞ്ഞ് വിവാദങ്ങളുണ്ടാക്കുകയാണ് രാഖി സാവന്ത്. ഇത് മാത്രമല്ല നവ ദമ്പതികളായ രണ്‍വീറിനേയും ദീപികയേയും താരം വെറുതെ വിട്ടില്ല. ദീപ് വീര്‍ വിവാഹ ആര്‍ഭാഡത്തിനെതിരേ താരം രൂക്ഷമായി തുറന്നടിച്ചിരുന്നു. 

ദീപി വീറിന് പിന്നാലെ പ്രിയങ്ക ചോപ്രയിലേക്കും നിക് ജൊവാന്‍സിലേക്കുമാണ് രാഖിയുടെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്. പ്രിയങ്കയുടെ ഭര്‍ത്താവ് നിക് ജൊവാന്‍സിനേക്കാള്‍ നല്ലവനാണ് താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ എന്നാണ് രാഖി പറയുന്നത്. കൂടാതെ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അമീര്‍ഖാന്‍, ഷാരുഖ് ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരെല്ലാം തന്റെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കോമഡി വള്‍ഗര്‍ വിഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാലിനെയാണ് രാഖി വിവാഹം കഴിക്കാന്‍ പോകുന്നത്. ഗുസ്തിതാരത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം റിങ്ങിലെത്തിയ രാഖി ഇടിയേറ്റ് ആശുപത്രിയിലായിരുന്നു. താന്‍ ഉന്നയിച്ച പീഡന ആരോപണങ്ങള്‍ക്ക് മറുപടിയായി തനുശ്രീ ദത്ത ഇറക്കിയതാണ് ഗുസ്തിക്കാരിയെന്ന് രാഖി സാവന്ത് ആരോപിച്ചിരുന്നു. തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനെതിരെ സര്‍വ്വരെയും ഞെട്ടിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിലായിരുന്നു ഏറ്റവും ഒടുവില്‍ രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com