ലേഡി സൂപ്പർസ്റ്റാർ‌ ഇനി ലേഡി ഡയറക്ടർ? വെളിപ്പെടുത്തലുമായി ഫോട്ടോ​ഗ്രാഫർ 

നയൻതാരയുടെ സംവിധാനമോഹം വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റിൽ ഫോട്ടോ​ഗ്രാഫർ ചിത്രരസ്
ലേഡി സൂപ്പർസ്റ്റാർ‌ ഇനി ലേഡി ഡയറക്ടർ? വെളിപ്പെടുത്തലുമായി ഫോട്ടോ​ഗ്രാഫർ 

രാധകമനസ്സിൽ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം നേടിയെടുത്ത നടി നയൻതാരയുടെ സംവിധാനമോഹം വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റിൽ ഫോട്ടോ​ഗ്രാഫർ ചിത്രരസ്. അഭിനയത്തിന് പുറമേ താരത്തിന് സംവിധാനത്തിലും ഒരു കൈ നോക്കാൻ താത്പര്യമുണ്ടെന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ചിത്രരസ് വെളിപ്പെടുത്തിയത്. 

ആരംഭം എന്ന ചിത്രത്തിൽ അജിത്തിന്റെ നായികയായി അഭിനയിക്കുമ്പോൾ താരത്തിന്റെ ഈ ആ​ഗ്രഹം പുറത്തുവന്നെന്നും ആ ചിത്രത്തിൽ ഒരാഴ്ചയോളം സഹസംവിധായികയായി നയൻസ് പ്രവർ‌ത്തിച്ചിരുന്നെന്നും ചിത്രരസ് പറഞ്ഞു. ആരംഭത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഒരാഴ്ചയോളം ​ഗ്യാപ് ലഭിച്ചപ്പോൾ സംവിധായകൻ‌ വിഷ്ണുവിനോട് നയൻതാരം സഹസംവിധായികയായി കൂട്ടാമോ എന്ന് ചോദിക്കുകയായിരുന്നെന്നും ഉടൻ തന്നെ വിഷ്ണു സമ്മതം മൂളുകയായിരുന്നെന്നും അദ്ദ​ഹം പറഞ്ഞു. ക്ലാപ്പ്‌ബോര്‍ഡുമായി നയന്‍സ് നില്‍ക്കുന്ന ചിത്രം താന്‍ പകര്‍ത്തിയിരുന്നുവെന്നും ആ ചിത്രം മറ്റാരുടെയും കൈയില്‍ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. 

അന്ന് സംവിധായകനോട് താരം പല അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവച്ചിരുന്നെന്നും നയൻസിന്റെ നിർദ്ദേശങ്ങൾ വിഷ്ണു ചെവിക്കൊണ്ടെന്നും ചിത്രരസ് അഭിമുഖത്തിൽ പറഞ്ഞു. നയൻതാര ഭാവിയിൽ സംവിധായിക ആയേക്കാം എന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രരസ് കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com