പ്രളയകാലത്തെ പ്രണയത്തിന് നിരോധനം; തീവ്ര ഹിന്ദു സംഘടനകളുടെ ഭീഷണി: കേദാര്‍നാഥ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചു

പ്രളയകാലത്തെ പ്രണയത്തിന് നിരോധനം; തീവ്ര ഹിന്ദു സംഘടനകളുടെ ഭീഷണി: കേദാര്‍നാഥ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചു

ഉത്തരാഖണ്ഡ് പ്രളയത്തിന്റെ പ്രമേയമാക്കി തീയേറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രം കേദാര്‍നാഥ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചു.


ത്തരാഖണ്ഡ് പ്രളയത്തിന്റെ പ്രമേയമാക്കി തീയേറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രം കേദാര്‍നാഥ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചു. ബിജെപിയുടെയും തീവ്ര ഹിന്ദു ഗ്രൂപ്പുകളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് പതിമൂന്നു ജില്ലകളില്‍ ചിത്രം നിരോധിച്ചത്. 

ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ വാദം പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് പരിഗണിച്ചാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. ചിത്രം സാമൂഹിക സന്തുലനം തകര്‍ക്കും എന്നാണ് സമിതി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. 

സുശാന്ത് സിങ് രജ്പുതിനെയും സാറാ അലി ഖാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിഷേക് കപൂര്‍ സംവിധാനം ചെയത് ചിത്രം, പ്രളയകാലത്തെ ഹിന്ദു മുസ്‌ലിം പ്രണയമാണ് പറയുന്നത്. 

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. ചിത്രം നിരോധിച്ചില്ലെങ്കില്‍ തീയേറ്ററുകള്‍ കത്തിക്കുമെന്നും ബിജെപി ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ കേദാര്‍നാഥിന് തരക്കേടില്ലാത്ത പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com