ബോളിവുഡില്‍ വീണ്ടും ചമ്പല്‍ കാടുകളിലെ വെടിയൊച്ച; സുശാന്ത് സിങ് രജ്പുതിന്റെ സോന്‍ചിരിയയുടെ ടീസര്‍ കാണാം

ചമ്പല്‍ക്കൊള്ളക്കാരുടെ കഥകള്‍ പറഞ്ഞ് നിരവധി സിനിമകളാണ് ബോളിവുഡിലിറങ്ങിയത്
ബോളിവുഡില്‍ വീണ്ടും ചമ്പല്‍ കാടുകളിലെ വെടിയൊച്ച; സുശാന്ത് സിങ് രജ്പുതിന്റെ സോന്‍ചിരിയയുടെ ടീസര്‍ കാണാം

മ്പല്‍ക്കൊള്ളക്കാരുടെ കഥകള്‍ പറഞ്ഞ് നിരവധി സിനിമകളാണ് ബോളിവുഡിലിറങ്ങിയത്. ഫൂലന്‍ദേവിയുടെ ജീവിതം വരെ സിനിമയയായി. വീണ്ടും ബോളിവുഡില്‍ നിന്നൊരു ചമ്പല്‍ സിനിമ തീയേറ്ററുകളിലെത്താന്‍ പോകുകയാണ്. സുശാന്ത് സിങ് രജ്പുതിനെ നായകനാക്കി അഭിഷേക് ചൗബി സംവിധാനം ചെയ്ത സോന്‍ചിരിയയുടെ ടീസര്‍ പുറത്തിറങ്ങി.

എഴുപതുകളില്‍ നാടിനെ വിറപ്പിച്ച ചമ്പല്‍ കൊള്ളക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ ഭൂമി പട്‌നേക്കര്‍, മനോജ് ബജ്പയ്, രണ്‍വീര്‍ ഷോറേയ്, അഷുതോഷ് റാണ എന്നിവരും അഭിനയിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com