'വല്ല്യ തറവാട്ടുകാരാ.. എന്തുകാര്യം, സദ്യപോരാ'; ഫഹദ് തന്നെയല്ലേ ഇത്? ; വീഡിയോ 

ചിത്രത്തിന്റെ ടീസര്‍ അതേപോലെ പുനര്‍ സൃഷ്ടിച്ചിരിക്കുകയാണ് ആരാധകര്‍
'വല്ല്യ തറവാട്ടുകാരാ.. എന്തുകാര്യം, സദ്യപോരാ'; ഫഹദ് തന്നെയല്ലേ ഇത്? ; വീഡിയോ 

ഹദ് നായകനാകുന്ന സത്യന്‍അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശന്റെ ടീസര്‍ രണ്ടും കൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഒരു ശരാശരി മലയാളിയുടെ സ്വഭാവവിശേഷങ്ങള്‍ ടീസര്‍ അതേപോലെ പകര്‍ത്തിയിരിക്കുന്നുവെന്നാണ് ആരാധകരുടെ മുഖ്യ പ്രതികരണം. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ അതേപോലെ പുനര്‍ സൃഷ്ടിച്ചിരിക്കുകയാണ് ആരാധകര്‍. 


ഈ ഫാന്‍ മെയ്ഡ് വിഡിയോയില്‍ ഫഹദ് ഫാസിലായി പ്രത്യക്ഷപ്പെടുന്ന ചെറുപ്പക്കാരന്‍, ശരിക്കും ഫഹദ് തന്നെയാണോ എന്നു തോന്നിപ്പിക്കുന്ന തരം പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.ഒരു യഥാര്‍ത്ഥ കല്യാണത്തിനൊപ്പം ചേര്‍ന്നാണ് ഈ വിഡിയോ തയാറാക്കിയതെന്നതും എടുത്തു പറയണം. ഇതേ രംഗം ഇവര്‍ മറ്റൊരു തരത്തില്‍ പുന:സൃഷ്ടിച്ചതും വിഡിയോയില്‍ കാണാം. സദ്യ പോരാ, പായസത്തിന് മധുരമില്ല തുടങ്ങിയ ഫഹദ് ഫാസിലിന്റെ സംഭാഷണങ്ങളും അതേപോലെ ഫാന്‍ മെയ്ഡ് വീഡിയോയില്‍ പുനഃസൃഷ്ടിച്ചിട്ടുണ്ട്. 

ടീസറില്‍ ഫഹദ് ഫാസില്‍ പങ്കെടുക്കുന്ന വിവാഹ രംഗവും സദ്യയുമൊക്കെ അതിന്റെ ഭംഗി ചോര്‍ന്നു പോകാതെ മനോഹരമായി പുന:രവതരിപ്പിക്കാന്‍ സംഘത്തിനായി. ഒപ്പം ടീസറിലെ മറ്റു ചില രംഗങ്ങളും ഇവര്‍ പുന:സൃഷ്ടിച്ചിട്ടുണ്ട്. േേജ്യാതിഷ് മലയാറ്റൂര്‍, നിതിന്‍ രാജ്, ആല്‍ബര്‍ട്ട് ജോണ്‍സണ്‍ എന്നിവരാണ് വിഡിയോയുടെ ശില്‍പ്പികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com