ഞാന്‍ സുന്ദരനും കോടീശ്വരനുമല്ല , അതുകൊണ്ടാണ് മലയാളികള്‍ എന്റെ സിനിമ കാണാത്തത്: വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ് 

താന്‍ സുന്ദരനും കോടീശ്വരനും അല്ലാത്തതുകൊണ്ടാണ് ഒരു വിഭാഗം മലയാളികള്‍ തന്റെ സിനിമ കാണാത്തതെന്ന് സന്തോഷ് പണ്ഡിറ്റ്
ഞാന്‍ സുന്ദരനും കോടീശ്വരനുമല്ല , അതുകൊണ്ടാണ് മലയാളികള്‍ എന്റെ സിനിമ കാണാത്തത്: വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ് 

കൊച്ചി: തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ പോയ സിനിമയാണ് നടന്‍ സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്ക് സതീശന്‍. മൊട്ടയടിച്ചുളള പുതിയ ഗെറ്റപ്പില്‍ എത്തിയ സിനിമ ആരാധകരെ ആവേശം കൊളളിക്കാന്‍ ഉരുക്ക് സതീശന് കഴിഞ്ഞില്ല. ഇതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

താന്‍ സുന്ദരനും കോടീശ്വരനും അല്ലാത്തതുകൊണ്ടാണ് ഒരു വിഭാഗം മലയാളികള്‍ തന്റെ സിനിമ കാണാത്തതെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ല...എല്ലാം ഭാവിയില്‍ ശരിയാകും എന്നും വിശ്വസിക്കുന്നു..' സന്തോഷ് പണ്ഡിറ്റ് കുറിച്ചു

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

Dear facebook family, 
ഞാന്‍ വെറും 5 ലക്ഷം ബഡ്ജറ്റില് ചെയ്തിരുന്ന സിനിമ ആയിരുന്നേ 'ഉരുക്ക് സതീശന്‍'..
കഴിഞ്ഞ ജൂണില് റിലീസായ്. 
ആവറേജില് ഒതുങ്ങി..

വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വരന്‍ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള് എന്‌ടെ സിനിമ കാണുന്നില്ല..യഥാര്‍ത്ഥത്തില് 100ലധികം പുതുമുഖങ്ങളെ അണിനിരത്തി 8 ഗാനങ്ങളും നിരവധി സംഘട്ടനങ്ങളും, ഇഷ്ടം മാതിരി പഞ്ച് ഡയലോഗുകളും, 108 സീനുകളും ഉള്ള സിനിമയായിരുന്നു..' 'ഉരുക്ക് സതീശന്‍'...

കേരളത്തോടൊപ്പം Banglore, Mysore, Rajasthan, Maharasthra എന്നിവിടങ്ങളില് വെച്ചായിരുന്നു ഷൂട്ടിംങ്..ഭുരിഭാഗം ജോലിയും ഞാന്‍ ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും , അസൂയ കൊണ്ടും പല വിമ ര്‍ശകരും ഞാന്‍ ചെയ്തതെന്ത് എന്ന് കാണാറില്ല..എന്നാലോ കാണാത്ത സിനിമയെ കുറിച്ച് കണ്ണു പൊട്ടന്‍ ആനയെ വിലയിരുത്തും പൊലെ അഭിപ്രായങ്ങളും പറയും..

എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ല...എല്ലാം ഭാവിയില് ശരിയാകും എന്നും വിശ്വസിക്കുന്നു..

എന്കിലും കണ്ടവരെല്ലാം വളരെ ഹാപ്പിയായ് എന്നറിയുവാ9 കഴിഞ്ഞു...
സന്തോഷം..നല്ല ഫീഡും തന്നു..
ഗാനങ്ങളും നല്ല അഭിപ്രായം നേടി..
ചെറിയ ബഡ്ജറ്റില് നി ര്‍മ്മിക്കുന്നതിനാല് ഇന്നേവരെ എന്‌ടെ ഒരു സിനിമയും പരാജയപ്പെട്ടില്ല.. അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു..

അതാണ് ഞാനെപ്പോഴും കൂളായ് ശാന്തിയോടും, സമാധാനത്തോടേയും ഇരിക്കുന്നെ..

എന്‌ടെ ഈ ശൈലിയും, രീതിയും ശരിയാണ് എന്ന് നിങ്ങള് കരുതുന്നുണ്ടോ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com