'ഒടിയന്‍ കൊള്ളത്തില്ല, ഇന്റര്‍വെല്ലിന് കഴിച്ച മുട്ടപഫ്‌സ് കൊള്ളാം'; വൈറല്‍ കമന്റിട്ട ആള്‍ക്ക് സ്‌പെഷ്യല്‍ സമ്മാനമൊരുക്കി തീയെറ്റര്‍ ഉടമകള്‍ 

. മന:പൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ഒഴിവാക്കണമെന്നും അക്ഷയ്ക്കുള്ള മറുപടിയായി അവര്‍ കുറിച്ചു
'ഒടിയന്‍ കൊള്ളത്തില്ല, ഇന്റര്‍വെല്ലിന് കഴിച്ച മുട്ടപഫ്‌സ് കൊള്ളാം'; വൈറല്‍ കമന്റിട്ട ആള്‍ക്ക് സ്‌പെഷ്യല്‍ സമ്മാനമൊരുക്കി തീയെറ്റര്‍ ഉടമകള്‍ 


ര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം റിലീസ് ദിവസം തന്നെ കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടത്. എന്നാല്‍ ചിത്രത്തെ പരാജയപ്പെടുത്താനുള്ള സംഘടിത ശ്രമമാണെന്ന ആരോപണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തി. സിനിമ കാണാതെയാണ് കൂടുതല്‍ പേര്‍ മോശം അഭിപ്രായം പറഞ്ഞതെന്നും ഫേയ്ക്ക് ഐഡികളില്‍ നിന്നാണ് അക്രമണമുണ്ടായതെന്നുമായിരുന്നു സംവിധായകന്റെ വാദം. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശ്രീകുമാറിന്റെ വാക്കുകള്‍ ശരിവെക്കുന്ന തരത്തിലാണ്. 

ഒടിയനെക്കുറിച്ച് മോശം കമന്റിട്ട ആള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തീയെറ്റര്‍ ഉടമകള്‍. ഒടിയന്‍ കണ്ടെന്നും ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെങ്കിലും ഇടവേളയ്ക്ക് കഴിഞ്ഞ പഫ്‌സ് കൊള്ളാമെന്നും പറഞ്ഞ്  അക്ഷയ് അക്ഷ് എന്ന അക്കൗണ്ടില്‍ നിന്ന് ഒരു കമന്റിട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ വൈറലായി. ഇതോടെ ഞങ്ങള്‍ മുട്ട പഫ്സ് വില്‍ക്കുന്നില്ലല്ലോ എന്ന മറുപടിയുമായി തീയെറ്റര്‍ ഉടമകള്‍ രംഗത്തെത്തിയത്. മന:പൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ഒഴിവാക്കണമെന്നും അക്ഷയ്ക്കുള്ള മറുപടിയായി അവര്‍ കുറിച്ചു. 

പത്തനം തിട്ട റാന്നിയിലെ ക്യാപിറ്റോള്‍ തീയേറ്ററില്‍ നിന്നാണ് സിനിമ കണ്ടതെന്നായിരുന്നു അക്ഷയ് കമന്റിട്ടത്. വൈറലായ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മറുപടിയുമായി തീയെറ്റര്‍ ഉടമ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ നല്‍കിയ മറുപടികൊണ്ട് തീര്‍ന്നില്ല. അക്ഷയ്ക്ക് മാത്രം സ്‌പെഷ്യലായി മുട്ടപഫ്‌സ് ഒരുക്കുകയും ചെയ്തു. അക്ഷയക്ക് മാത്രം എന്ന ബോര്‍ഡ് വെച്ച് മൂന്ന് മുട്ട പഫ്‌സാണ് തീയറ്ററിന് മുന്നില്‍ ഒരുക്കിയത്. 

കൂട്ടആക്രമണത്തിന് പിന്നാലെ ഒടിയന് പിന്തുണയുമായി സിനിമ മേഖലയിലുള്ളവര്‍ ഉള്‍പ്പടെ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ചിത്രം വീണ്ടും വിജയത്തിന്റെ പാതയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com