കുട്ടി ആരാധികയെ കണ്ട് മതിമറന്ന് നയൻസ്; വൈറലായി വിഡിയോ 

ഒരു കൊച്ചു പെണ്‍കുട്ടിക്കൊപ്പം ചിരിച്ചു കളിക്കുകയും, കുട്ടിയെ കൊഞ്ചിക്കുകയും ചെയ്യുന്ന താരത്തെയാണ് വിഡിയോയിൽ കാണാൻ കഴിയുക
കുട്ടി ആരാധികയെ കണ്ട് മതിമറന്ന് നയൻസ്; വൈറലായി വിഡിയോ 

കുട്ടി ആരാധികയ്ക്കൊപ്പം മതിമറന്ന് ഉല്ലസിക്കുന്ന തെന്നിന്ത്യൻ സിനിമ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ഹളിൽ വൈറലാകുന്നത്. പലപ്പോഴും താരത്തെക്കണ്ട് വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും വികാരാധീനരാവുകയും ചെയ്യുന്ന ആരാധകരുടെ വീഡിയോ കണ്ടിട്ടുണ്ട്. എന്നാൽ ഇതാദ്യമായാവും തന്റെ ആരധികയെ കണ്ട് നയൻസ് സ്വയം മറന്ന് സന്തോഷിക്കുന്നത്. 

ശിവകാര്‍ത്തികേയനൊപ്പമുള്ള പുതിയ സിനിമയുടെ ചിത്രീകരണവുമായി അസര്‍ബെയ്ജനിയിലാണ് നയൻസ്.  ഇവിടെ വെച്ചാണ് താരം തന്റെ കുട്ടി ആരാധികയെ കണ്ട് മുട്ടിയത്. ഒരു കൊച്ചു പെണ്‍കുട്ടിക്കൊപ്പം ചിരിച്ചു കളിക്കുകയും, കുട്ടിയെ കൊഞ്ചിക്കുകയും ചെയ്യുന്ന താരത്തെയാണ് വിഡിയോയിൽ കാണാൻ കഴിയുക. നയൻതാരയെ കെട്ടിപിടിച്ചും കവിളിൽ അമർത്തിയും കുട്ടിയുടെയും താരത്തിന്റെയും സ്നേഹപ്രകടനങ്ങൾ ഞൊടിയിടയിലാണ് വൈറലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com