ഒടിയന്‍ ഹിറ്റായാല്‍ ആ ക്രഡിറ്റ് മഞ്ജുവിന് കിട്ടില്ലായിരുന്നു; തുറന്നുപറഞ്ഞ് റിമ

സിനിമ ഹിറ്റായിരുന്നെങ്കില്‍ നടിയ്ക്ക് വിജയത്തിന്റെ ക്രെഡിറ്റ് കിട്ടുമായിരുന്നില്ല എന്ന കാര്യം ഉറപ്പാണ് എന്ന് നടി റിമ കല്ലിങ്കല്‍
ഒടിയന്‍ ഹിറ്റായാല്‍ ആ ക്രഡിറ്റ് മഞ്ജുവിന് കിട്ടില്ലായിരുന്നു; തുറന്നുപറഞ്ഞ് റിമ

കൊച്ചി: ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമ ഒടിയന്‍ ഹിറ്റായിരുന്നെങ്കില്‍ നടിയ്ക്ക് വിജയത്തിന്റെ ക്രെഡിറ്റ് കിട്ടുമായിരുന്നില്ല എന്ന കാര്യം ഉറപ്പാണ് എന്ന് നടി റിമ കല്ലിങ്കല്‍. ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ക്കും മഞ്ജു വാര്യര്‍ക്കെതിരെ ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയ വിമര്‍ശനങ്ങളുടേയും പശ്ചാത്തലത്തിലാണ് റിമ കല്ലിങ്കലിന്റെ പോസ്റ്റ്. #justsaying #odiyan #malayaleesknowtheircinema എന്നീ ഹാഷ് ടാഗുകളുമുണ്ട്.

പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം മഞ്ജു വാര്യര്‍ നിന്നില്ലെന്ന ആക്ഷേപവുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നുയ ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു മഞ്ജുവിനെതിരെ സംവിധായകന്റെ രൂക്ഷവിമര്‍ശനം. വനിതാ മതിലില്‍ നിന്ന് പിന്‍മാറിയതും 'വിമന്‍ ഇന്‍ സിനിമ കലക്ടീവു'മായി സഹകരിക്കാതെ വിട്ടുനിന്നതും ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാര്‍ മേനോന്റെ വിമര്‍ശനം. 

ഒരാള്‍ക്ക് ആവശ്യമുള്ള ഘട്ടത്തിലാണ് സുഹൃത്തുക്കള്‍ കൂടെ നില്‍ക്കേണ്ടത്. എന്നാല്‍ തന്റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു 100 ശതമാനം തന്നെ കൈവിട്ടു. ഒരു ദിവസം പോലും ഓടിയ സിനിമകള്‍ക്കായി രംഗത്തിറങ്ങുന്ന മഞ്ജു വാര്യര്‍ ഒടിയനായി ഇതുവരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കുറ്റപ്പെടുത്തി. ആരെയാണ് മഞ്ജു പേടിക്കുന്നതെന്നും ശ്രീകുമാര്‍ ചോദിച്ചു. 

താന്‍ ചാനലുകള്‍ വഴി വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് മഞ്ജു ഒടിയനെക്കുറിച്ച് പോസ്റ്റിട്ടതെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. പിന്തുണയ്ക്കുന്നവരെ കൈവിടുന്ന സ്വഭാവമാണ് മഞ്ജുവിന്. ഇത് തിരുത്തണമെന്നും മഞ്ജു കാണിക്കുന്നത് നന്ദികേടാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. വനിതാ മതിലില്‍ നിന്ന് പിന്‍മാറിയത് തന്റെ അറിവില്യായ്മ കൊണ്ടാണെന്നാണ് മഞ്ജു പറയുന്നത്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ആളുകള്‍ പരിഹസിക്കില്ലേയെന്ന് ശ്രീകുമാര്‍ ചോദിച്ചു. അപ്പോള്‍ ഇത്രയും കാലം അവര്‍ എല്ലാം കാട്ടിക്കൂട്ടുകയായിരുന്നോ എന്നും ശ്രീകുമാര്‍ ചോദിച്ചു.

വിമന്‍ ഇന്‍ സിനിമ കളക്ടീവുമായി ആദ്യം സഹകരിച്ച മഞ്ജു വാര്യര്‍ പിന്നീട് അതില്‍ നിന്നും മാറി നില്‍ക്കുന്നു. ഇത്തരത്തിലുള്ള മഞ്ജുവിന്റെ നിലപാട് മാറ്റം അവരുടെ വില കളയും. അവര്‍ ആരാണെന്നും അവരുടെ വില എന്താണെന്നും സ്വയം തിരിച്ചറിയുകയാണ് വേണ്ടത്. സോഷ്യല്‍ സ്റ്റാറ്റസ് നഷ്ടപ്പെടുന്നതിന് മുമ്പ് മഞ്ജു നിലപാട് തിരുത്തണമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.ഒടിയന്‍ സിനിമയ്‌ക്കെതിരായി നടക്കുന്ന ആക്രമണം മഞ്ജു വാര്യരോടുള്ള ശത്രുത കൊണ്ടാണെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ രണ്ടാം വരവിന് നിമിത്തമായതാണ് തനിക്കെതിരായ ആക്രമണത്തിന് കാരണമെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com