മേക്കപ്പ് വേണ്ട, താരമെന്ന ചിന്തയും വേണ്ട; സംവിധായികയുടെ റോള്‍ ആദ്യ പ്രണയം പോലെയെന്ന് കങ്കണ

മണികര്‍ണിക സംവിധായകന്‍ രാധ കൃഷ്ണ ജഗര്‍ലാമുഡി പ്രൊജക്റ്റില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് നായിക തന്നെ സംവിധാനവും ഏറ്റെടുക്കുന്നത്
മേക്കപ്പ് വേണ്ട, താരമെന്ന ചിന്തയും വേണ്ട; സംവിധായികയുടെ റോള്‍ ആദ്യ പ്രണയം പോലെയെന്ന് കങ്കണ

ത്സാന്‍സി റാണിയുടെ ജീവിതം പറയുന്ന മണികര്‍ണികയിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി കങ്കണ റണൗത്ത്. സംവിധായകന്‍ രാധ കൃഷ്ണ ജഗര്‍ലാമുഡി പ്രൊജക്റ്റില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് ചിത്രത്തിലെ നായിക തന്നെ സംവിധാനവും ഏറ്റെടുക്കുന്നത്. താരപരിവേഷം ഊരിവെച്ച് ടെക്‌നീഷ്യനെപ്പോലെ വെയില്‍ കൊള്ളുന്നതും വിയര്‍ക്കുന്നതും ഇഷ്ടപ്പെട്ടു എന്നാണ് കങ്കണ പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് സംവിധായിക വേഷത്തെക്കുറിച്ച് താരം വാചാലയായത്. 

എസി വാനില്‍ ഇരിക്കുന്നതിനു പകരം വെയില്‍ കൊള്ളാന്‍ ഒരു അഭിനേതാവും ആഗ്രഹിക്കുകയില്ല. വിയര്‍ത്തു കുളിച്ചു നില്‍ക്കുന്ന 80 ഓളം പേര്‍ക്കൊപ്പം നില്‍ക്കാന്‍ ഒരു അഭിനേതാവും ആഗ്രഹിക്കില്ല. പക്ഷേ എന്താണെന്ന് അറിയില്ല. ഒരു ടെക്‌നീഷ്യനായി ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ടപ്പെട്ടു. താരം വ്യക്തമാക്കി. 

ഈ ജോലി താന്‍ വളരെഅധികം ആസ്വദിക്കുന്നുണ്ടെന്നും സംവിധാനം ചെയ്യുന്നതിനേക്കാള്‍ വലുതായി താന്‍ ഒന്നും ഇഷ്ടപ്പെടുന്നില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. താരപരിവേഷം അണിയേണ്ടതോ മേക്കപ്പ് ഇടുകയോ വേണ്ട. ശരിക്ക് തൊഴിലാളിയുടെ ജീവിതം പോലെയാണ്. പക്ഷേ എന്നിട്ടും എല്ലാവരും ഈ ജോലിയെ സ്‌നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇത് വളരെ അധികം സന്തോഷം തരുന്നു. അഭിനയിക്കുക എന്നത് കൂടുതലും ഒരു ജോലിപോലെയാണ്. പക്ഷേ സംവിധാനം വളരെ രസകരമാണ്. ഇനിയുംകൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് എന്റെ ആദ്യ പ്രണയം പോലെയാണ്. കങ്കണ പറഞ്ഞു. 

കങ്കണയുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുടര്‍ന്നാണ് കൃഷ് പ്രൊജക്റ്റ് ഉപേക്ഷിക്കുന്നത്. ഇതോടെ സഹസംവിധായിക ആയിരുന്ന കങ്കണ സംവിധായികയായി. ഇതിനെക്കുറിച്ച് കൃഷ് പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍ അടുത്ത സിനിമയുടെ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണമാണ് ചിത്രം ഉപേക്ഷിച്ചത് എന്നായിരുന്നു നിര്‍മാതാക്കളുടെ വിശദീകരണം. കഴിഞ്ഞ ദിവസം മണികര്‍ണികയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. ഇത് മികച്ച പ്രചികരണമാണ് നേടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com