ഒരു ഇടവേളയ്ക്ക് ശേഷം ഗൗതമി വീണ്ടും സിനിമയിലേക്ക്, നായികയായല്ല സംവിധായികയായി; ചിത്രത്തില്‍ സണ്ണി വെയ്‌നും അനൂപ് മേനോനും  

വിമാനം ഫെയിം ദുര്‍ഗ കൃഷ്ണയാണ് നായിക
ഒരു ഇടവേളയ്ക്ക് ശേഷം ഗൗതമി വീണ്ടും സിനിമയിലേക്ക്, നായികയായല്ല സംവിധായികയായി; ചിത്രത്തില്‍ സണ്ണി വെയ്‌നും അനൂപ് മേനോനും  

ദുല്‍ഖര്‍ സല്‍മാന്റെ കന്നിചിത്രം സെക്കന്‍ഡ് ഷോയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് ഗൗതമി നായര്‍. പിന്നീട് ഫഹദിനൊപ്പം ഡയമണ്ട് നെക്ലസില്‍ തകര്‍ത്തഭിനയിച്ച് പ്രേക്ഷകഹൃദയം കീഴടക്കി. ചാപ്‌റ്റേഴ്‌സ്, കൂതറ, ക്യാമ്പസ് ഡയറി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടി പിന്നീട് അത്ര സജീവമായിരുന്നില്ല. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ഗൗതമി തിരിച്ചെത്തുകയാണ്. പക്ഷെ ഇക്കുറി നായികയായല്ല മറിച്ച് ക്യാമറയ്ക്ക് പിന്നില്‍ സംവിധായികയായാണ് ഗൗതമിയുടെ വരവ്. 

ഗൗതമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നാളെ മുതല്‍ ആരംഭിക്കുകയാണ്. ചിത്രത്തില്‍ സണ്ണി വെയിനും അനൂപ് മേനോനുമാണ് പ്രധാന കഥാപാത്രങ്ങള്‍. വിമാനം ഫെയിം ദുര്‍ഗ കൃഷ്ണയാണ് നായിക. നടന്‍ സൈജു കുറിപ്പും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com