പ്രതാപ് പോത്തന് താടിക്കാരെ പേടി; വ്യത്യസ്ത പ്രമേയവുമായി കാഫിര്‍

താടിയുള്ളവരെ ഭയക്കുന്ന പൊഗണോഫോബിയ രോഗമുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിട്ടാണ് പ്രതാപ് പോത്തന്‍ വേഷമിടുന്നത്
പ്രതാപ് പോത്തന് താടിക്കാരെ പേടി; വ്യത്യസ്ത പ്രമേയവുമായി കാഫിര്‍

ന്ന് നാടു മുഴുവന്‍ താടിക്കാരാണ്. പുരുഷത്വത്തിന്റെ പ്രതീകമായിക്കണ്ട് താടിയെ സ്‌നേഹിക്കുകയാണ് ഇന്നത്തെ യുവാക്കള്‍. താടിപ്രേമികളുടെ ഇടയിലേക്ക് താടിയെ പേടിയുള്ള ഒരാള്‍ വന്നാല്‍ എങ്ങനെയിരിക്കും. ഇനി അത് അറിയാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. താടിയെ പേടിക്കുന്ന ആളെക്കുറിച്ചുള്ള ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വ്യത്യസ്ത പ്രമേയത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രതാപ് പോത്തനാണ് നായകനായി എത്തുന്നത്. 

താടിയുള്ളവരെ ഭയക്കുന്ന പൊഗണോഫോബിയ രോഗമുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിട്ടാണ് പ്രതാപ് പോത്തന്‍ വേഷമിടുന്നത്. നവാഗതനായ വിനോദ് കരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാഫിര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. രഘുരാമന്‍ എന്നാണ് പ്രതാപ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നീനാ കുറുപ്പാണ് പ്രതാപ് പോത്തന്റെ ഭാര്യയായി എത്തുന്നത്. 

ചുറ്റുമുള്ളവരില്‍ നിന്ന് അകന്ന് ജീവിക്കുന്ന കഥാപാത്രമാണ് രാഘുരാമന്റേത്. വീടിനും ഓഫീസിനും പുറത്ത് ഇയാള്‍ക്കൊരു ലോകമില്ല. താടിക്കാരോടുള്ള പേടിയോടൊപ്പം ഭീകരവാദത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ കീറിയെടുത്ത് സൂക്ഷിക്കുന്ന സ്വഭാവം രഘുരാമനുണ്ട്. ഇയാളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. 

കാഫിറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കൊല്ലമാണ് പ്രധാന ലൊക്കേഷന്‍. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കോയ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം അമ്പാടിയാണ്.ജോജു ജോര്‍ജ്, വീണാ നായര്‍, കെപിഎസി ശാന്ത, ഫവാസ് അലി, ദില്‍ഷാന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com