ഈ ചിരിയുടെ അര്‍ത്ഥമെന്താണ്?; ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലറിനോട് മന്‍മോഹന്‍ സിങിന്റെ പ്രതികരണം ഇങ്ങനെ

മന്‍മോഹന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ ഇതേപേരിലുള്ള പുസ്തകത്തെ ആസ്പമദമാക്കിയാണ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 
ഈ ചിരിയുടെ അര്‍ത്ഥമെന്താണ്?; ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലറിനോട് മന്‍മോഹന്‍ സിങിന്റെ പ്രതികരണം ഇങ്ങനെ


മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കഥ പറയുന്ന ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഒരേപോലെ ഉയര്‍ന്നുവന്ന പ്രധാന ചോദ്യങ്ങള്‍ ഇതായിരുന്നു: എന്തായിരിക്കും പത്തുവര്‍ഷം രാജ്യം ഭരിച്ച പ്രധാമന്ത്രിയുടെ പ്രതികരണം? എങ്ങനെയായിരിക്കും കോണ്‍ഗ്രസ് സിനിമയെ നോക്കിക്കാണുന്നത്? ട്രെയിലറിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് വന്നത്. എന്നാല്‍ മന്‍മോഹന്‍ സിങ് പതിവുപോലെ ഒരു ചെറു പുഞ്ചിരിയില്‍ മറുപടി ഒതുക്കി.

ട്രെയിലറിനെ കുറിച്ച ചോദിക്കുമ്പോള്‍ ഒന്നും മിണ്ടാതെ ചെറിയ പുഞ്ചിരി മുഖത്ത് വരുത്തി നടന്നുപോകുന്ന മന്‍മോഹന്‍ സിങിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ഈ ചിരിയുടെ അര്‍ത്ഥമെന്തെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. 

പ്രധാനമന്ത്രിയായുള്ള മന്‍മോഹന്‍ സിങിന്റെ പത്തുവര്‍ഷത്തെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്നത് അനുപം ഖേറാണ്. മന്‍മോഹന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ ഇതേപേരിലുള്ള പുസ്തകത്തെ ആസ്പമദമാക്കിയാണ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 
 
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ അരങ്ങേറിയ ആഭ്യന്തര കലഹങ്ങളുടെ ഇരയാണ് മന്‍മോഹന്‍ സിങ് എന്നാണ് ട്രെയിലര്‍ കാണിക്കുന്നത്. ചിത്രം തെറ്റിദ്ധാരണ ജനിപ്പിക്കുന്നുവെന്നും റിലീസിന് മുമ്പ് പ്രത്യേക പ്രദര്‍ശനം നടത്തണം എന്നുമാവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. അല്ലെങ്കില്‍ ചിത്രം രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രിന്റെ നിലപാട്.

ങ്ങളുടെ നേതാക്കള്‍ക്ക് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ തങ്ങള്‍ മറ്റു വഴികള്‍ സ്വീകരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതക്കള്‍ക്ക് അയച്ച കത്തില്‍ മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യജിത് താമ്പേ പട്ടീല്‍ പറയുന്നു.

അതേസമയം, പൊളിറ്റിക്കല്‍ ബയോപിക്കുകളുടെ ചരിത്രം മാറ്റിയെഴുതാന്‍ പോകുന്നതാണ് ചിത്രമെന്ന് മന്‍മോഹന്‍ സിങായി എത്തുന്ന അനുപം ഖേര്‍ പറഞ്ഞു.

വിജയ് ഗുട്ടെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജര്‍മന്‍ നടി സൂസന്‍ ബെര്‍നെറ്റ് ആണ് സോണിയാ ഗാന്ധിയുടെ വേഷത്തിലെത്തുന്നത്. അഹാനാ കുമാരാ പ്രിയങ്ക ഗാന്ധിയായും അര്‍ജുന്‍ മാത്തുര്‍ രാഹുല്‍ ഗാന്ധിയായും ചിത്രത്തിലെത്തുന്നു.മന്‍മോഹന്‍ സിങിന്റെ ഭാര്യയായി ദിവ്യ സേത് ഷായും മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവായി അക്ഷയ് ഖന്നയും വേഷമിടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com