ആമി വരുന്നൂ..; റീലീസിങ് തീയതി പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍ 

മഞ്ജു വാര്യര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
ആമി വരുന്നൂ..; റീലീസിങ് തീയതി പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍ 

 മി എത്തുന്നു, വരവറിയിച്ച് മഞ്ജു വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നു. മഞ്ജുവിന്റെ ആമി ലുക്കിനോട് തുടക്കത്തില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും പതിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി. 

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഈ കമല്‍ ചിത്രം ഫെബ്രുവരി ഒന്‍പതിനാണ് തിയേറ്ററുകളിലെത്തുക. മഞ്ജു വാര്യര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ആമിയിലെ തന്റെ ചില ചിത്രങ്ങള്‍ കൂടി മഞ്ജു പങ്കുവെച്ചിട്ടുണ്ട്. 

 റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡ് സംഗീത സംവിധായകന്‍ ജാവേദ് അക്തര്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തില്‍ മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്.

ബോളിവുഡ് താരം വിദ്യാബാലന്‍ ആമിയായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് വിദ്യ ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഒടുവില്‍, ആമി മഞ്ജുവാണെന്ന് കമല്‍ സ്ഥിരീകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com