എന്തിനാണ് കോടതി? നൂറ് രൂപ മുടക്കി സിനിമ കാണാനെത്തുന്നവനെ ജനഗണമന പാടിക്കാനോ: ക്വീനിലെ കത്രിക വെച്ച സീന്‍ പുറത്ത്

കോളേജ് സിനിമ എന്നതിലുപരിയായി ശക്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമയായിരുന്നു ക്വീന്‍.
എന്തിനാണ് കോടതി? നൂറ് രൂപ മുടക്കി സിനിമ കാണാനെത്തുന്നവനെ ജനഗണമന പാടിക്കാനോ: ക്വീനിലെ കത്രിക വെച്ച സീന്‍ പുറത്ത്

ന്‍ജിനീയറിങ് കോളജ് കാംപസ് പശ്ചാത്തലമാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ക്വീന്‍. കോളേജ് സിനിമ എന്നതിലുപരിയായി ശക്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമയായിരുന്നു ക്വീന്‍. ചിത്രത്തില്‍ എറ്റവും കൈയ്യടി ലഭിച്ച കഥാപാത്രമായിരുന്നു സലീം കുമാറിന്റെ അഡ്വക്കറ്റ് മുകുന്ദന്‍ എന്ന കഥാപാതം. 

സമകാലീന സംഭവങ്ങളെ കൂടി മുന്‍നിര്‍ത്തി അവതരിപ്പിച്ച സിനിമയില്‍ സലീം കുമാറിന്റെ കഥാപാത്രം പറയുന്ന ഓരോ ഡയലോഗും സാമൂഹിക പ്രസക്തിയുള്ളതായിരുന്നു. 

ഇപ്പോള്‍ ഇതാ ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് മുറിച്ച് മാറ്റാന്‍ പറഞ്ഞ സീന്‍ പുറത്ത് വിട്ടിരിക്കുകയാണ് ക്വീനിന്റെ അണിയറ പ്രവര്‍ത്തകര്‍. സംവിധായകന്‍ ഡിജോ ആന്റണിയാണ് സീന്‍ പുറത്ത് വിട്ടത്. ഡിലീറ്റ് ചെയ്ത കോടതി സീനുകളില്‍ ഒന്ന്. കത്രിക വെക്കാന്‍ പറഞ്ഞു, കാരണം അവര്‍ ഇത് കുറ്റമായാണ് കണ്ടെത്തിയത് എന്ന് പറഞ്ഞാണ് സീന്‍ റിലീസ് ചെയ്തത്.

തൂക്കുകയര്‍ വാങ്ങി കൊടുക്കാന്‍ അല്ല കോടതികള്‍ എന്ന് ജഡ്ജിയുടെ പരാമര്‍ശത്തെ സലിംകുമാര്‍ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് മുകുന്ദന്‍ ചോദ്യം ചെയ്യുന്ന സീനാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. പിന്നെ എന്തിനാണ് സാര്‍ കോടതികള്‍? നൂറ് രൂപ കൊടുത്ത് സിനിമ കാണാന്‍ വന്നവനെ കൊണ്ട് ജനഗണമന പാടിക്കാനോ? അതോ ആറായിരം കോടി കടമുള്ളവനെ വിദേശത്തേക്ക് പറക്കാന്‍ സഹായിച്ച് അവനെ യാത്രയാക്കാനോ? ഇത്രയും ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് വെട്ടിമാറ്റിയാണ് റിലീസ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com