നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ? പ്രതാപ് പോത്തന്‍ ചോദിക്കുന്നു 

സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടനയില്ലല്ലോയെന്നും പ്രതാപ് പോത്തന്‍
നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ? പ്രതാപ് പോത്തന്‍ ചോദിക്കുന്നു 

സബ സിനിമയിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ചുള്ള നടി പാര്‍വതിയുടെ പ്രതികരണങ്ങള്‍ അഴിച്ചുവിട്ട ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. സിനിമയിലെ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീ വിരുദ്ധത. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേയെന്ന് ചോദിച്ചിരിക്കുകയാണ് നടന്‍ പ്രതാപ് പോത്തന്‍. സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടനയില്ലല്ലോയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധ ഡൈലോഗുകളെപ്പറ്റി ഐഎഫ്എഫ്‌കെയില്‍ നടി പാര്‍വതി തുറന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് മമ്മൂട്ടിക്കെതിരെ പറഞ്ഞതാണ് എന്ന് ആരോപിച്ച് ഫാന്‍സ് പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ടു. പാര്‍വതി കേസ് കൊടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുന്നതും വരെയെത്തി കാര്യങ്ങള്‍. 

പാര്‍വതി അഭിനയിച്ച ഖരീദ് ഖരീദ് സിംഗിള്‍ എന്ന ഹിന്ദി ചിത്രത്തിലാണ് നായിക നായകന്റെ പുറകിലടിക്കുന്ന രംഗമുള്ളത്. ഇത് എടുത്തുകാട്ടി കഴിഞ്ഞ ദിവസം മമ്മൂട്ടി ആരാധകര്‍ പാര്‍വതിയെ വീണ്ടും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതാപ് പോത്തന്‍ രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com