ഗായകന്‍ ശ്രീനിവാസനെ പീഡനക്കേസ് പ്രതിയാക്കി ടൈംസ് ഗ്രൂപ്പ്; സ്ഥാപനത്തിനെതിരേ നിയമനടപടിക്കൊരുങ്ങി ഗായകന്‍

സ്ത്രീപീഡനക്കേസില്‍ പ്രതിയായ ശ്രീനിവാസ് എന്ന് പേരുള്ള ആള്‍ക്ക് പകരം വാര്‍ത്തയില്‍ ശ്രീനിവാസിന്റെ ചിത്രമാണ് ടൈംസ് ഗ്രൂപ്പിന്റെ ഇന്ത്യാടൈംസ് നല്‍കിയത്
ഗായകന്‍ ശ്രീനിവാസനെ പീഡനക്കേസ് പ്രതിയാക്കി ടൈംസ് ഗ്രൂപ്പ്; സ്ഥാപനത്തിനെതിരേ നിയമനടപടിക്കൊരുങ്ങി ഗായകന്‍

ഗായകന്‍ ശ്രീനിവാസനെ പീഡനക്കേസ് പ്രതിയാക്കി ടൈംസ് ഗ്രൂപ്പ്. സ്ത്രീപീഡനക്കേസില്‍ പ്രതിയായ ശ്രീനിവാസ് എന്ന് പേരുള്ള ആള്‍ക്ക് പകരം വാര്‍ത്തയില്‍ ശ്രീനിവാസിന്റെ ചിത്രമാണ് ടൈംസ് ഗ്രൂപ്പിന്റെ ഇന്ത്യാടൈംസ് നല്‍കിയത്. ഇതിനെതിരേ ശ്രീനിവാസ് തന്നെ രംഗത്തെത്തി. തന്നെ അപമാനിച്ചതിന് മാധ്യമത്തിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഗായകന്‍. 

സോഷ്യല്‍ മീഡിയയിലൂടെയാണ് ടൈംസ് ഗ്രൂപ്പിനെതിരേ ശ്രീനിവാസ് രംഗത്തെത്തിയത്. മുന്‍പ് പലപ്പോഴും തന്റെ ചിത്രം ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു. 

'വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാനായ ഗായകന്‍ പി.ബി. ശ്രീനിവാസ് മരിച്ചപ്പോള്‍ ചില മാധ്യമങ്ങള്‍ തന്റെ വിവരങ്ങളെടുത്ത് ചരമക്കോളത്തില്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ നിന്നുള്ള ശ്രീനിവാസനെയാണ് ലൈംഗീക പീഡന കേസില്‍ അറസ്റ്റ് ചെയ്തപ്പോഴും എന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തവണ തന്റെ പേരിന് കളങ്കം വരുത്തിയര്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ്. താന്‍ തികച്ചും രോക്ഷാകുലനാണ് നിയമ വിദഗ്ധര്‍ ആരെങ്കിലുമുണ്ടെങ്കില്‍ തന്നെ സഹായിക്കണം' - അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 

വാര്‍ത്തയില്‍ തെറ്റായി ചിത്രം നല്‍കിയത് വിവാദമായതോടെ ഇന്ത്യാടൈംസ് വാര്‍ത്ത പിന്‍വലിച്ചിരുന്നു. വാര്‍ത്തയിലെ തെറ്റ് ചൂണ്ടിക്കാട്ടി ശ്രീനിവാസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി ഇന്ത്യാ ടൈംസ് മാപ്പ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com