ആര്‍ട്ടിസ്റ്റ് ഭട്ടതിരിയെ സൂര്യ ഫെസ്റ്റിവലില്‍ നടി മഞ്ജു വാര്യര്‍ ആദരിച്ചതിന്റെ പശ്ചാത്തലത്തില്‍ പഴയൊരു ഓര്‍മ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. സംസ്ഥാന യുവജനോത്സവ പ്രതിഭയായിരുന്ന മഞ്ജുവിനെ ഏതെങ്കിലും വേഷത്തില്‍ പരിഗണിക്കണമെന്ന് ഭട്ടതിരി തന്നോട് ആവശ്യപ്പെട്ട ഓര്‍മയാണ്, സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ശാന്തിവിള ദിനേശ് പറയുന്നത്. മഞ്ജുവിന് വേഷം കൊടുക്കാനായില്ല. അന്നു ഭട്ടതിരി തനിക്കു നല്‍കിയ മഞ്ജുവിന്റെ ഫോട്ടോ ഏതോ കവറില്‍ സുഷുപ്തിയിലാണ് ഇപ്പോഴുമെന്ന് അദ്ദേഹം എഴുതുന്നു.
ശാന്തിവിള ദിനേശിന്റെ കുറിപ്പ്:
ആര്‍ട്ടിസ്റ്റ് ഭട്ടതിരിയെ സൂര്യാ ഫെസ്റ്റിവലില്‍ മഞ്ജൂവാര്യര്‍ ആദരിക്കുന്നതാണീ ചിത്രം.
ഈ രംഗം കണ്ടപ്പോള്‍ എനിക്കൊരുകാര്യം ഓര്‍മ്മവരുന്നു.
പത്തിരുപത് വര്‍ഷം മുന്‍പാണ്. സീരിയല്‍ രംഗത്ത് ''വലയം'' എന്ന പരംബര ചെയ്ത് മോശമല്ലാത്ത പേരൊക്കെ ഞാന്‍ നേടിയകാലം. സിനിമയില്‍ തിരക്കുള്ള അസ്സോസിയറ്റ് ഡയറക്ടറും.
ഭട്ടതിരി കലാകൗമുദിയുടെ ലേഔട്ട് ആര്‍ട്ടിസ്റ്റും.
ഒരിക്കല്‍ ഭട്ടതിരിയുടെ വീട്ടില്‍ വാചകമടിച്ചിരിക്കുംബോള്‍, ഒരു ഫോട്ടോ വച്ചുനീട്ടിയിട്ട് ഭട്ടതിരി പറഞ്ഞു. സംസ്ഥാന യുവജനോത്സവ പ്രതിഭയാണ്. ഒരുവാരസ്യാര് കുട്ടിയാ. കലാകൗമുദിയില്‍ എടുത്തപടമാ. വല്ല നല്ല വേഷവും കൊടുക്കാനാകുമെങ്കില്‍ ഓര്‍ക്കണം. പാവങ്ങളാ!
പച്ച ജാക്കറ്റിട്ട ഒരു സാദാപെണ്‍കുട്ടി. ഫോട്ടോ സൂക്ഷിച്ചുവച്ചു. വേഷം കൊടുക്കാനായില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ കൂട്ടി മോഹന്റെ സാക്ഷ്യത്തില്‍ അഭിനയിച്ചു പരമബോറായിരുന്നു. കരയുംബോള്‍ ചിരിക്കുംപോലെ തോന്നി.
പിന്നെയറിഞ്ഞു, സുന്ദര്‍ദാസ് സ്വതന്ത്ര സംവിധായകനാകുന്ന സിനിമയില്‍ ഈ പെണ്‍കുട്ടി നായികയാകുന്നെന്ന്!
സുന്ദര്‍ദാസ് മാലയോഗം സിനിമയില്‍ സഹസംവിധായകനാകാന്‍ വന്നകാലംമുതല്‍ പരിചിതനാണ്. അയാള്‍ സ്വതന്ത്ര സംവിധായകനാകുന്ന കാര്യം പറയാഞ്ഞതിനാല്‍ വിളിക്കാറില്ല.
അതിലെ മെയ്ക്കപ്പുമാന്‍ എന്റെ സുഹൃത്തായ പട്ടണം റഷീദാണ്. കാണാനത്ര ചേലൊന്നുമില്ല, ഗംഭീര പ്രകടനമാണ്. ഇവള്‍ രക്ഷപ്പെടും.
റഷീദിന്റെ നിരീക്ഷണമായിരുന്നു!
പടമിറങ്ങി. റഷീദ് പറഞ്ഞത് ശെരിയായിരുന്നു. നായിക കസറി. പടം സൂപ്പര്‍ ഹിറ്റ്!
പിന്നെ നായികയങ്ങ് വളര്‍ന്നു കൊതിപ്പിക്കുന്ന അഭിനയവുമായി!
ഇവിടെ പറഞ്ഞതൊക്കെ ഭട്ടതിരിക്ക് ഓര്‍മ്മയുണ്ടാകുമോ?
സൂക്ഷിച്ചുവച്ച ഫോട്ടോ ഏതോ കവറിനുള്ളില്‍ സുഖസുഷുപ്തിയിലാണ് ഇപ്പോഴും!
പടം സല്ലാപം!
കഥയിലെ നായിക സാക്ഷാല്‍ മഞ്ജുവാര്യര്‍.........!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ