മലയാളികളുടെ സ്വന്തം എഴുത്തുകാരി കമലാ സുരയ്യയുടെ സംഭവ ബഹുലമായ ജീവിത കഥ പറയുന്ന ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ കമലാ സുരയ്യയായി വേഷമിടുന്ന മഞ്ജു വാര്യര്‍ ഫേസ്ബുക്കിലുടെയാണ് ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്.
കമലാ സുരയ്യയുടെ സംഭവബഹുലമായ ജീവിത കഥ പറയുന്ന ചിത്രം പ്രശസ്ത സംവിധായകന്‍ കമലാണ് സംവിധാനം ചെയ്യുന്നത്. മുരളി ഗോപി നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എം ജയചന്ദ്രനും തൗഫീഖ് ഖുറേഷിയുമാണ് സംഗീത സംവിധാനം.
റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ തോമസ് പൊഴോലിപറമ്പിലും റോബന്‍ റോച്ചയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മധു നീലകണ്ഠന്‍ ചായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ