ഇതാണ് കായംകുളം കൊച്ചുണ്ണിയിലെ ലാലേട്ടന്‍ കഥാപാത്രം : റോഷന്‍ ആന്‍ഡ്രൂസ്  

കായംകുളം കൊച്ചുണ്ണിയുടെ സമകാലികനായ ഇത്തിക്കരപക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുക
ഇതാണ് കായംകുളം കൊച്ചുണ്ണിയിലെ ലാലേട്ടന്‍ കഥാപാത്രം : റോഷന്‍ ആന്‍ഡ്രൂസ്  

നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഒരു നിര്‍ണ്ണായക കഥാപാത്രമായി എത്തുമെന്ന വാര്‍ത്ത നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാതിരുന്ന നിവില്‍ അതിഥിതാരമായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുക എന്നുമാത്രമാണ് അറിയിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. 

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെകുറിച്ച് സംവിധായകന്‍ വിശദീകരിച്ചത്. കായംകുളം കൊച്ചുണ്ണിയുടെ സമകാലികനായ ഇത്തിക്കരപക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുകയെന്നും ഈ വേഷം ചെയ്യാന്‍ ഉചിതമായ മറ്റൊരു വ്യക്തിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറായതിന് ലാലേട്ടനോട് നന്ദിപറയുന്നെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com