ജെമിനി ഗണേശനായുള്ള ദുല്‍ഖറിന്റെ ചിത്രങ്ങള്‍ പുറത്ത്; സോഷ്യല്‍ മീഡിയ കീഴടക്കി മഹാനടിയിലെ ചിത്രം

സാവിത്രിയുടെ ഭര്‍ത്താവായ ജെമിനി ഗണേശനായിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്
ജെമിനി ഗണേശനായുള്ള ദുല്‍ഖറിന്റെ ചിത്രങ്ങള്‍ പുറത്ത്; സോഷ്യല്‍ മീഡിയ കീഴടക്കി മഹാനടിയിലെ ചിത്രം

ജെമിനി ഗണേശനായിട്ടുള്ള ദുല്‍ഖര്‍ സല്‍മാന്റെ വേഷപ്പകര്‍ച്ച സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തെന്നിന്ത്യയിലെ മുന്‍ നിര നടിയായിരുന്ന സാവിത്രിയുടെ കഥ പറയുന്ന മഹാനടിയിലെ ദുല്‍ക്കറിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സാവിത്രിയുടെ ഭര്‍ത്താവായ ജെമിനി ഗണേശനായിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. 

ജെമിനി ഗണേശന്റെ വേഷത്തില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ പകുതി മുഖം മാത്രമാണ് വ്യക്തമാകുന്നത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ജെമിനി ഗണേശന്റെ പൂര്‍ണ്ണ സാദൃശ്യം മഹാനടിയില്‍ തനിക്കുണ്ടാകില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

അദ്ദേഹത്തെ പോലെയല്ല സിനിമയില്‍ ഇരിയ്ക്കുന്നത്. അങ്ങനെയാവാന്‍ എനിയ്ക്ക് സാധിക്കുകയുമില്ലെന്നതാണ് വാസ്തവം, ചിത്രത്തില്‍ പ്രോസ്‌തെറ്റിക് മേയ്ക്കപ്പിടാന്‍ താല്‍പര്യമില്ല. എന്നാല്‍ ഈ വിഷയത്തിലുള്ള എന്‌റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. 1950കളിലെ അന്നത്തെ സൂപ്പര്‍സ്റ്റാറാണ് ഞാനെന്ന് സങ്കല്‍പ്പിക്കുക. അതിലൂടെ എനിയ്ക്ക് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കും. ദുല്‍ഖര്‍ പറയുന്നു. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. 

പ്രധാനകഥാപാത്രമായ സിവിത്രിയെ അവതരിപ്പിക്കുന്നത് കീര്‍ത്തി സുരേഷാണ്. കൂടാതെ സമാന്തയും ചിത്രത്തിലുണ്ട്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കു, തമിഴ് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com