ഹാപ്പി വെഡിങ് തമിഴിലേക്ക്; നായകന്‍ ഉദയനിധി സ്റ്റാലിന്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാസ്യ ചിത്രമാണ് ഹാപ്പി വെഡിങ്.
ഹാപ്പി വെഡിങ് തമിഴിലേക്ക്; നായകന്‍ ഉദയനിധി സ്റ്റാലിന്‍

മര്‍ ലുലു സംവിധാനം ചെയ്ത ഹാസ്യ ചിത്രമാണ് ഹാപ്പി വെഡിങ്. സൈജു, ഷറഫുദീന്‍ , സൗബിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എടുത്ത ഈ ചിത്രമിപ്പോള്‍ തമിഴിലേക്ക് റീമേക്കിനൊരുങ്ങുകയാണ്. നടന്‍ ഉദയനിധി സ്റ്റാലിനാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

സൂപ്പര്‍ താരനിരകളില്ലാതെ 2016ല്‍ റിലീസ് ചെയ്ത ഹാപ്പി വെഡിങ് തിയേറ്ററി മോശമില്ലാതെ ഓടിയ ചിത്രമാണ്. സൈജു വില്‍സണ്‍, ഷറഫുദീന്‍ , സൗബിന്‍ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ഉദയനിധിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് സംവിധായകന്‍ ഹാപ്പി വെഡിങ് തമിഴില്‍ എടുക്കുന്നതിനെപ്പറ്റി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്ക് ആയ നിമിറിലും ഉദയനിധി തന്നെയാണ് നായകന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26 നാണ് റിലീസാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com