ആക്ഷനും അഡ്വഞ്ചറും; പുതിയ സിനിമയുടെ ത്രില്ലിലാണ് ഞാന്‍: ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

ആക്ഷനും അഡ്വഞ്ചറും; പുതിയ സിനിമയുടെ ത്രില്ലിലാണ് ഞാന്‍: ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍
ആക്ഷനും അഡ്വഞ്ചറും; പുതിയ സിനിമയുടെ ത്രില്ലിലാണ് ഞാന്‍: ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍


പുതിയ ലുക്കില്‍ ആദ്യം ക്ലീന്‍ ഷേവ് ആയി വന്നു, പിന്നെ കുറ്റിത്താടിയിലും. ഇപ്പോഴിതാ ഏറ്റവും പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിന്റെ ഫ്സ്റ്റ് ലുക്ക് പോസ്റ്ററിലാണ് ലാലിന്റെ പുതിയ രൂപം. ലാല്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പോസ്റ്റ് ചെയ്തത്. 

മുംബൈയിലാണ് ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. നിറയെ ആക്ഷനും ആഡ്വഞ്ചറുമുള്ള ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് താനെന്ന് ലാല്‍ പറയുന്നു. 


ഒടിയനുവേണ്ടി പുതിയ ലുക്കിലേക്കു മാറിയ ശേഷം ക്ലീന്‍ ഷേവില്‍ നീല ബനിയനില്‍ ഇടപ്പള്ളിയിലെ മൊബൈല്‍ ഷോറും ഉദ്ഘാടനം ചെയ്യാന്‍ വന്ന മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. അതിനു ശേഷം കുറ്റിത്താടി വളര്‍ത്തിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയുംചെയ്തു. 

ഒടിയന്‍ ലുക്കിനായുള്ള മോഹന്‍ലാലിന്റെ മേക്ക് ഓവര്‍ കണ്ട് വിമര്‍ശിച്ചും പ്രശംസിച്ചും നിരവധി പേര്‍ എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com