'സ്ത്രീ പീഡനക്കേസ് വന്നതോടെ ജീവിതം ശുദ്ധീകരിക്കപ്പെട്ടു'; കേസ് കൊടുത്തവര്‍ക്ക് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

'ആ കേസ് വന്ന സമയം എന്റെ ജീവിതത്തിലെ ഏറ്റവും പോസിറ്റീവായ സമയമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ സിനിമകള്‍ വിജയിക്കുന്നു, എന്നെക്കുറിച്ച് നല്ലത് ആളുകള്‍ പറയുന്നു'
'സ്ത്രീ പീഡനക്കേസ് വന്നതോടെ ജീവിതം ശുദ്ധീകരിക്കപ്പെട്ടു'; കേസ് കൊടുത്തവര്‍ക്ക് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

സ്ത്രീപീഡനക്കേസ് വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. കേസ് വന്നതോടെ ജീവിതം ശുദ്ധീകരിക്കപ്പെട്ടെന്നും തന്റെ കൂടെ ഇനി ആരൊക്കെയുണ്ടാകുമെന്ന് കൃത്യമായി അറിയാമെന്നും താരം വ്യക്തമാക്കി. തന്റെ സിനിമകള്‍ വിജയിക്കുന്നതും തന്നെക്കുറിച്ച് നല്ലതുപറയുന്നതും ഈ കേസ് വന്നതിന് ശേഷമാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 'സ്ത്രീപീഡന വിവാദത്തെ പറ്റി കാര്യങ്ങള്‍ തുറന്ന് പറയണമെന്നുണ്ട്. എന്നാല്‍ വിചാരണയില്‍ ഇരിക്കുന്ന കേസായതിനാല്‍ അതിനെപ്പറ്റി സംസാരിക്കാന്‍ പാടില്ല എന്ന് നിര്‍ദേശമുണ്ട്. ആ കേസ് വന്ന സമയം എന്റെ ജീവിതത്തിലെ ഏറ്റവും പോസിറ്റീവായ സമയമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ സിനിമകള്‍ വിജയിക്കുന്നു, എന്നെക്കുറിച്ച് നല്ലത് ആളുകള്‍ പറയുന്നു. ചില സമയത്ത് നമ്മള്‍ വിചാരിക്കും നമുക്ക് ഇത്രയും കൂട്ടുകാര്‍ ഉണ്ട് എന്ത് വന്നാലും അവര്‍ കൂടെ തന്നെ ഉണ്ടാകുമെന്നൊക്കെ.' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

കേസില്‍ പങ്കുചേര്‍ന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ നന്ദി പറയുകയാണ് താരം. കാരണം ഈ കേസ് വന്നതോടെ ജീവിതത്തിലെ സകല നെഗറ്റിവിറ്റിയും പോയെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഇനി തന്റെ ജീവിതത്തില്‍ ആരൊക്കെയുണ്ടാകുമെന്നും താന്‍ ഫോണ്‍ വിളിച്ചാല്‍ ആരോക്കെ ഫോണ്‍ എടുക്കുമെന്നും അറിയാമെന്നും താരം വ്യക്തമാക്കി. കേസിന് മുന്‍പ് നൂറ്റിയമ്പതോളം സുഹൃത്തുക്കള്‍ തനിക്ക് ഉണ്ടായിരുന്നെന്നും എന്നാല്‍ ഇത് വല്ലാതെ ചുരുങ്ങിയെന്നും ഉണ്ണി വ്യക്തമാക്കി.  

എന്റെ ജീവിതം ശരിക്കും ശുദ്ധീകരിക്കപ്പെട്ടു. ഈ മുപ്പത് മുപ്പത്തിയൊന്നാം വയസില്‍ ഇങ്ങനെയൊന്ന് ഉണ്ടാവേണ്ടത് എന്നെപ്പോലൊരാള്‍ക്ക് ആവശ്യമായിരുന്നു. ഞാന്‍ തിരിച്ചറിയുകയാണ് എന്റെ ജീവിതത്തില്‍ ഞാനീ വിചാരിച്ച ആളുകള്‍ ഒന്നും എന്റെ കൂടെയില്ല എന്ന്.' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com