പുരസ്‌കാര ചടങ്ങിനിടാന്‍ ആഭരണങ്ങള്‍ കടംവാങ്ങി: തിരിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞ് മാറുന്നു: ഹിനാ ഖാനെതിരെ ജ്വല്ലറി ഉടമ

By സമകാലികമലയാളം ഡെസ്‌ക്  |   Published: 20th July 2018 12:58 PM  |  

Last Updated: 20th July 2018 01:00 PM  |   A+A-   |  

 

ടിയും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമായ ഹിനാ ഖാനെതിരെ പരാതിയുമായി ജ്വല്ലറി ഉടമ രംഗത്ത്. തന്റെ പക്കല്‍ നിന്നും കടമായി വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ച് നല്‍കുന്നില്ലെന്ന് പറഞ്ഞാണ് ജ്വല്ലറി ഉടമ രംഗത്തെത്തിയിരിക്കുന്നത്. ദാദാ സാഹെബ്ഫാല്‍ക്കേ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അണിയുന്നതിന് വേണ്ടിയാണ് ഹിനാ ആഭരണങ്ങള്‍ വായ്പ വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.

തിരികെ തരാമെന്ന ഉറപ്പില്‍ തന്റെ കയ്യില്‍ നിന്നു വാങ്ങിയ 11 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി നടി അപ്രത്യക്ഷയായെന്നാണ് ജ്വല്ലറി ഉടമയുടെ പരാതി. 
പറഞ്ഞ ദിവസം കഴിഞ്ഞപ്പോള്‍ നടിയോട് ആഭരണങ്ങള്‍ തിരികെ ചോദിച്ചു. അവര്‍ ഒഴിഞ്ഞുമാറുകയും അവരുടെ സ്‌റ്റൈലിസ്റ്റ് കൈമലര്‍ത്തുകയും ചെയ്തു. ആഭരണം തിരികെ ചോദിച്ചാല്‍ ഒരുപാട് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഹിന പറഞ്ഞു പരാതിയില്‍ പറയുന്നു.

നഷ്ടപരിഹാരം നല്‍കണമെന്നും ഹിന മാപ്പ് പറയണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. അതേസമയം തനിക്ക് പരാതി സംബന്ധിച്ച് വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഹിന പറയുന്നു. ജ്വല്ലറി ഉടമയുടെ പരാതി അടിസ്ഥാന രഹിതമാണെന്നും ഹിന കൂട്ടിച്ചേര്‍ത്തു.