'ആ വാശി എനിക്കുണ്ടായിരുന്നു'; 20 വര്‍ഷത്തിന് ശേഷം സിനിമ വിടാനുള്ള കാരണം തുറന്നുപറഞ്ഞ് നടി ചിത്ര 

'ഭര്‍ത്താവ് നല്‍കിയ ധൈര്യത്തിലാണ് കല്യാണശേഷം മഴവില്ല്, സൂത്രധാരന്‍ എന്നീ രണ്ടു ചിത്രങ്ങള്‍ ചെയ്തത്. ഇനി അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്'
'ആ വാശി എനിക്കുണ്ടായിരുന്നു'; 20 വര്‍ഷത്തിന് ശേഷം സിനിമ വിടാനുള്ള കാരണം തുറന്നുപറഞ്ഞ് നടി ചിത്ര 

ലയാളത്തിലും അന്യഭാഷകളിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് നടി ചിത്ര സിനിമാരംഗം ഉപേക്ഷിച്ചത്. പഞ്ചാഗ്‌നി, ഒരു വടക്കന്‍ വീരഗാഥ, അദൈ്വതം തുടങ്ങി നൂറോളം സിനിമകളില്‍ അഭിനയിച്ച ചിത്ര പെട്ടെന്നുള്ള തന്റെ പിന്‍മാറ്റത്തിന്റെ കാരണം കഴിഞ്ഞ 20വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല. എന്നാല്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ കാരണം നടിതന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്.

അച്ഛന്റെ രോഗം മൂര്‍ച്ഛിച്ചതും പെട്ടെന്ന് വിവാഹിതയായതുമെല്ലാമാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായി ചിത്ര പറയുന്നത്. ''സിനിമയില്‍ നല്ല അവസരങ്ങള്‍ കിട്ടിക്കോണ്ടിരുന്ന സമയത്താണ് അച്ഛന് വൃക്കരോഗം മൂര്‍ച്ഛിക്കുന്നത്. ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതോടെ അച്ഛന് പേടിയായി. അച്ഛന്‍ മരിച്ചുകഴിഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്ക് ആകരുതെന്ന് കരുതി വേഗം വിവാഹം നടത്തി. അമ്മ(ദേവി) നേരത്തെ മരിച്ചിരുന്നു. മരണസമയത്ത് അമ്മയോടൊപ്പം നില്‍ക്കാന്‍ എനിക്ക് സാധിച്ചില്ല. അതുപോലെ എന്റെ അസാന്നിദ്ധ്യത്തില്‍ അച്ഛന്‍ യാത്രയാകരുതെന്ന വാശിയുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ സ്വയം സിനിമ ഉപേക്ഷിച്ച് അച്ഛനെ ശുശ്രൂഷിക്കുകയായിരുന്നു'', ചിത്ര അഭിമുഖത്തില്‍ പറഞ്ഞു. 

ബിസിനസുകാരനായ ഭര്‍ത്താവ് വിജയരാഘവന്റേത് ഒരു യാഥാസ്ഥിതിക കുടുംബമാണെന്നും ഭര്‍ത്താവിനും കുടുംബത്തിനും ഇഷ്ടമാകില്ലെന്ന് കരുതിയാണ് പല നല്ല ഓഫറുകളും താന്‍ വേണ്ടെന്നുവച്ചതെന്ന് നടി പറയുന്നു. 

'എന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണെന്നും അതുകൊണ്ട് നിന്റെ ജോലി നീ ചെയ്യാതിരിയിരിക്കേണ്ട' എന്നും പറഞ്ഞു ഭര്‍ത്താവ് നല്‍കിയ ധൈര്യത്തിലാണ് കല്യാണശേഷം മഴവില്ല്, സൂത്രധാരന്‍ എന്നീ രണ്ടു ചിത്രങ്ങള്‍ ചെയ്തത്. ഇനി അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്, ചിത്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com