ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ ഒരു യാത്രയും അസഹ്യമെന്ന് തോന്നില്ല; കമല്‍ ഹാസന്‍ 

തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നതെന്നും തിരഞ്ഞെടുപ്പുകള്‍ വരുന്നതിനാല്‍ തന്നെ സിനിമ സ്വാഭാവികമായും കുറയുമെന്നും കമല്‍ ഹാസന്‍
ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ ഒരു യാത്രയും അസഹ്യമെന്ന് തോന്നില്ല; കമല്‍ ഹാസന്‍ 

നങ്ങളുടെ പിന്തുണ ഒപ്പമുണ്ടെങ്കില്‍ ഒരു യാത്രയും അസഹ്യമോ പ്രയാസം നിറഞ്ഞതോ ആയി തോന്നുകയില്ലെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി ചെയര്‍മാനുമായ കമല്‍ ഹാസന്‍. പൊതുവെ ആളുകള്‍ കരുതുന്നതുപോലെ രാഷ്ട്രീയം തലയ്ക്കുപിടിക്കുകയല്ല മറിച്ച് അത് തല ശുദ്ധീകരിക്കുയാണ് ചെയ്യുകയെന്ന് കമല്‍ ഹാസന്‍ പറയുന്നു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള നാളുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നതെന്നും തിരഞ്ഞെടുപ്പുകള്‍ വരുന്നതിനാല്‍ തന്നെ സിനിമ സ്വാഭാവികമായും കുറയുമെന്നും കമല്‍ പറഞ്ഞു. തിരഞ്ഞെടുപ്പുഫലവും പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയുമാണ് ഇത് തീരുമാനിക്കുന്ന ഘടകങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന വിശ്വരൂപം 2 ആണ് ഇനി പുറത്തിറങ്ങുന്ന കമല്‍ ചിത്രം. ഓഗസ്റ്റ് 10ന് തീയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ തിരകഥയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് കമല്‍ഹാസന്‍ തന്നെയാണ്. 2013ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്. ഒരു സ്‌പൈ ത്രില്ലര്‍ ചിത്രമാണ് വിശ്വരൂപം 2 എന്ന് കമല്‍ പറയുന്നു. 

'എന്റെ അമ്മയുടെ സഹോദരന്‍ ഇന്റലിജന്‍സ് ബ്യൂറോയിലാണ് ജോലി ചെയ്തിരുന്നത്. കുട്ടിക്കാലത്ത് അദ്ദേഹത്തില്‍ നിന്ന് കേട്ട കഥകള്‍ ജെയിംസ് ബോണ്ട്‌ സിനിമകളിലെ സംഭവങ്ങള്‍ പോലെയാണ് തോന്നിയിരുന്നത്. ആ കഥകള്‍ കേള്‍ക്കുമ്പോള്‍ മനസില്‍ തോന്നിയ വികാരങ്ങള്‍ സിനിമയില്‍ ഉണ്ടാകണമെന്ന് എനിക്കുണ്ടായിരുന്നു. അത് മനസില്‍ വച്ചാണ് വിശ്വരൂപം 2 സംവിധാനം ചെയ്തിട്ടുള്ളത്', കമല്‍ പറഞ്ഞു. 

മൂന്നാം വയസില്‍ തുടങ്ങിയ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രങ്ങളെന്ന് കമല്‍ പറയുന്നത് ഏക് ദുജെ കേ ലിയേ, സാഗര സമാഗമം, സദ്മ, തേവര്‍മകന്‍ എന്നിവയാണ്. അപ്പു രാജ, ഹെയ് റാം എന്നീ ചിത്രങ്ങള്‍ തന്നെ പ്രശസ്തി വര്‍ദ്ധിപ്പിച്ചെന്നും താന്‍ എഴുതി അഭിനയിച്ച ദശാവതാരവും ഇതില്‍ ഉള്‍പ്പെടുമെന്നും കമല്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com