പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പലരും സഹകരിക്കുന്നില്ല; ഡബ്ല്യുസിസിയ്ക്ക് എതിരെ ഹേമ കമ്മീഷന്‍

ലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ കളക്ടീവ് (ഡബ്ല്യുസിസി)ക്കെതിരെ ഹേമ കമ്മിഷന്‍ രംഗത്ത്
പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പലരും സഹകരിക്കുന്നില്ല; ഡബ്ല്യുസിസിയ്ക്ക് എതിരെ ഹേമ കമ്മീഷന്‍

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ കളക്ടീവ് (ഡബ്ല്യുസിസി)ക്കെതിരെ ഹേമ കമ്മിഷന്‍ രംഗത്ത്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിഷനോട് തണുപ്പന്‍ പ്രതികരണമാണ് സംഘടനയിലെ പല അംഗങ്ങളും വച്ചുപുലര്‍ത്തുന്നതെന്ന് ഡബ്ല്യുസിസിക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ കമ്മിഷന്‍ വ്യക്തമാക്കി.

പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡബ്ല്യു.സി.സിയിലെ 32 പേര്‍ക്ക് ചോദ്യാവലി തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ രമ്യാ നമ്പീശന്‍, ബീനോ പോള്‍, പദ്മ പ്രിയ, റിമ കല്ലിംഗല്‍ തുടങ്ങി 10 പേര്‍ മാത്രമാണ് അതിന് മറുപടി നല്‍കിയതെന്നും കമ്മീഷന്‍ വ്യക്തമാക്കി. 
    
കഴിഞ്ഞ ഏപ്രിലിലാണ് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗം സമിതിയെ നിയോഗിച്ചത്.ഡബ്ല്യുസിസിയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു സമിതിയെ നിയോഗിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com