വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന് വരുമ്പോള്‍ എല്ലാവരും ഫെമിനിസ്റ്റുകള്‍; എന്നാല്‍ പുറത്തോ? മലയാളസംവിധായകരെ കടന്നാക്രമിച്ച് ലക്ഷ്മി മരയ്ക്കാര്‍ 

ആരും സ്ത്രീകള്‍ സിനിമയിലേക്ക് വരണ്ട എന്നോ, അവര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവേണ്ട എന്നോ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഫെമിനിസ്റ്റുകള്‍!
വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന് വരുമ്പോള്‍ എല്ലാവരും ഫെമിനിസ്റ്റുകള്‍; എന്നാല്‍ പുറത്തോ? മലയാളസംവിധായകരെ കടന്നാക്രമിച്ച് ലക്ഷ്മി മരയ്ക്കാര്‍ 

രും സ്ത്രീകള്‍ സിനിമയിലേക്ക് വരണ്ട എന്നോ, അവര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവേണ്ട എന്നോ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഫെമിനിസ്റ്റുകള്‍!, വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ വാര്‍ഷിക പരിപാടിക്ക് പോയപ്പോള്‍ തനിക്ക് വ്യക്തമായത് ഇതെന്ന് നടി ലക്ഷ്മി മരക്കാര്‍. കമല്‍, സിബി മലയില്‍ അടക്കമുള്ള സംവിധായകര്‍ വാര്‍ഷികാഘോഷ ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലെ വസ്തുതകള്‍ ചൂണ്ടികാട്ടി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് ലക്ഷമി സിനിമയിലെ സ്ത്രീ സാന്നിദ്ധ്യം യഥാര്‍ത്ഥത്തില്‍ ഉറപ്പാക്കേണ്ടതെങ്ങനെയെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്. 

അഭിനയിക്കുന്നവരല്ലാത്ത എത്ര സ്ത്രീകളെ തങ്ങളുടെ ഷൂട്ടിംഗ് സെറ്റില്‍ കാണുന്നുണ്ടെന്ന് ഫെമിനിസ്റ്റ് എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഓരോ സിനിമാക്കാരനും ചിന്തിക്കണമെന്നും ലക്ഷ്മി പറയുന്നു. എല്ലാവരും കരുതുന്നത് താന്‍ അല്ലാത്ത മറ്റെല്ലാവരുമാണ് മാറേണ്ടത് എന്നാണെന്നും താനല്ലാത്ത എല്ലാവരും പടച്ചു വിടുന്നതാണ് സിനിമയിലെ, സ്ത്രീ വിരുദ്ധത എന്നാണെന്നുമാണ് ലക്ഷമിയുടെ വാക്കുകള്‍. സ്ത്രീകളുടെ അസാന്നിധ്യത്തില്‍ തനിക്കൊരു പങ്കുമില്ല എന്നാണ് ഇക്കൂട്ടര്‍ കരുതുന്നതെന്നും നടി കുറിച്ചു. 

ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com