പാന്റ്‌സ് ധരിച്ചില്ല എന്ന് പറഞ്ഞ് ബോളിവുഡ് നടി യാമി ഗൗതമിന്റെ സഹോദരിയും നടിയുമായ സുരിലിയെ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടു. സെര്‍ബിയയിലെ ഹോട്ടലിലാണ് സംഭവമുണ്ടായത്. യാമി നായികയായി എത്തുന്ന ഉറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സെര്‍ബിയയില്‍ എത്തിയതായിരുന്നു താരസഹോദരിമാര്‍.
ഇരുവരും ഭക്ഷണം കഴിക്കാനായി സെര്‍ബിയയിലെ പ്രശ്‌സ്തമായ ഹോട്ടലില്‍ എത്തി. സുരിലി ഇറക്കം കുറഞ്ഞ വസ്ത്രമാണ് ധരിച്ചിരുന്നത്. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് ഹോട്ടലില്‍ പ്രവേശിക്കാനാവില്ലെന്ന് പറഞ്ഞ് ഇവരെ ഇറക്കിവിടുകയായിരുന്നു. സുരിലിയുടെ വീഡിയോയിലൂടെ യാമി തന്നെയാണ് ഹോട്ടലില്‍ നിന്ന് പുറത്താക്കിയ വിവരം അറിയിച്ചത്. ഇപ്പോഴും പാന്റ്‌സ് ധരിച്ചിട്ടില്ലെന്ന അടിക്കുറിപ്പില്‍ രസകരമായ ഒരു വീഡിയോ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ