നാല്‍പ്പത് പുതുമുഖങ്ങളുമായി ബാലചന്ദ്രമോനോന്‍ കാമ്പസിലേക്ക് കാമറ തിരിക്കുന്നു

വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ തയാറാക്കുന്ന പുതിയ സിനിമയുടെ കഥ സസ്‌പെന്‍സായിരിക്കട്ടെ എന്ന് മേനോന്‍ പാലക്കാട്ട് മീറ്റ് ദി പ്രസില്‍ പറഞ്ഞു. 
നാല്‍പ്പത് പുതുമുഖങ്ങളുമായി ബാലചന്ദ്രമോനോന്‍ കാമ്പസിലേക്ക് കാമറ തിരിക്കുന്നു

'എന്റെ അമ്മയ്ക്ക് മാത്രമല്ല എനിക്കും നിങ്ങളെ ഇഷ്ടമാണ്' എന്ന് പറയിപ്പിക്കുന്ന ചിത്രമായിരിക്കും താന്‍ അടുത്തതായി ചിത്രീകരിക്കാന്‍ പോകുന്നതെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ഒരു കാലത്ത് കാമ്പസുകളുടെ ഹരമായിരുന്ന സംവിധായകന്‍ 'എന്നാലും ശരത്ത്' എന്ന പുതിയ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ തയാറാക്കുന്ന പുതിയ സിനിമയുടെ കഥ സസ്‌പെന്‍സായിരിക്കട്ടെ എന്ന് മേനോന്‍ പാലക്കാട്ട് മീറ്റ് ദി പ്രസില്‍ പറഞ്ഞു. 

എല്ലാ തവണത്തേയും പോലെ പുതിയ സിനിമയിലും  പുതുമുഖങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നായികാ നായകന്മാരുള്‍പ്പെടെ 40 പുതുമുഖങ്ങളെയാണ് സംവിധായകന്‍ ബിഗ്‌സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത്. പത്ത് സംവിധായകരും കഥാപാത്രങ്ങളായി വേഷമിടുന്നു. തന്നെയിപ്പോഴും പഴയ സിനിമാക്കാരന്‍ എന്നുവിശേഷിപ്പിക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ അദ്ദേഹം 40 വര്‍ഷമായി താന്‍ സിനിമകളുമായി ഇവിടെത്തന്നെയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. 

ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് തിരക്കഥ, സംവിധാനം നിര്‍വഹിക്കുകയും അഭിനയിക്കുകയും ചെയ്ത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ബാലചന്ദ്രമേനോന്റെ മുപ്പതാമത്തെ സിനിമയാകും 'എന്നാലും ശരത്'. 

'ഓടുന്ന എല്ലാ പടങ്ങളും നല്ലതാണെന്ന് പറയില്ല. ന്യൂജന്‍ പടങ്ങളെ തള്ളിപ്പറയില്ല. പുതിയകാല സിനിമകളിലെ സാങ്കേതിക മികവിനൊപ്പം ചിന്താഗതിയിലും ചെറിയ മാറ്റംവരുത്തിയാല്‍ മികച്ച സൃഷ്ടികളുണ്ടാകും. പുതിയ സംവിധായകരോടും എഴുത്തുകാരോടും സഹകരിക്കാനാണ് താല്‍പ്പര്യം.

വ്യക്തിപരമായ ബന്ധത്തിലാണ് വിശ്വസിക്കുന്നത്. അസോസിയേഷനുകളല്ല കലാപരമായ പ്രവര്‍ത്തിയില്‍ ഇടപെടുന്നത്. മലയാള സിനിമയില്‍ ഒരാളോടും വിദ്വേഷമില്ല.  കൈയില്‍ മടങ്ങിയ ഒരു ചെക്കുമില്ല. പ്രതിഫലം മുന്‍കൂട്ടി പറഞ്ഞുറപ്പിച്ച് കൃത്യമായി വാങ്ങുന്ന പതിവുണ്ട് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com